Asianet News MalayalamAsianet News Malayalam

നാലാം ദിവസവും സഭ പിരിഞ്ഞു; സമരം പ്രഖ്യാപിച്ച് യുഡിഎഫ്, എംഎല്‍എമാര്‍ സത്യാഗ്രഹത്തിന്

നിയമസഭാ നടപടികൾ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രകോപിതരായി നടുത്തളത്തില്‍ പ്രതിഷേധിക്കുകയായിരുന്നു. 

udf announce strike in front of assembly hall
Author
Thiruvananthapuram, First Published Dec 3, 2018, 9:19 AM IST

തിരുവനന്തപുരം: നിയമസഭാ നടപടികൾ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രകോപിതരായി സമരം പ്രഖ്യാപിച്ച് യുഡിഎഫ്. മൂന്ന് യുഡിഎഫ് എംഎൽഎമാർ സഭാ കവാടത്തിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപടികള്‍ ആരംഭിച്ചപ്പോള്‍ സഭ അറിയിച്ചിരുന്നു. സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷനേതാവ് അറിയിച്ചിരുന്നു. 

മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെ യുഡിഎഫ് സമരം ബിജെപിയുമായുള്ള ഒത്തുകളിയെന്ന് പറഞ്ഞതോടെ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലേക്ക് എത്തുകയായിരുന്നു. ചോദ്യത്തര വേള പുരോഗമിക്കുന്നതിനിടെ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടര്‍ന്നു. കറുത്ത ബാനർ കൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ച് പ്രതിപക്ഷം പ്രതിഷേധിക്കുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി. 

Follow Us:
Download App:
  • android
  • ios