Asianet News MalayalamAsianet News Malayalam

ഇടുക്കിയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി

udf hartal begins in idukki district
Author
First Published Oct 15, 2016, 1:46 AM IST

സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയിലാണെന്നു കാണിച്ച് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്‍.  പത്തനംതിട്ടയില്‍ ഒരു പാറമടക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ്സിലാണ് ഹൈക്കോടതിയില്‍ ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത്.  ഇത് കോടതി അംഗീകരിച്ചാല്‍ 123 വില്ലേജുകളും പരസ്ഥിതി ലോല പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് യു.ഡി.എഫ് വാദിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
 

Follow Us:
Download App:
  • android
  • ios