Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ നഴ്‌സുമാര്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു

  • കഴിഞ്ഞ ജൂണ്‍ 20-ന് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ വെറും 72 ആശുപത്രികള്‍ മാത്രമാണ് ഇതുവരെയായി ഇടക്കാല ആശ്വാസം അനുവദിച്ചതെന്ന് യുഎന്‍എ ചൂണ്ടിക്കാട്ടുന്നു.
una calls for strike

കൊച്ചി: ആറാം തീയതി മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍. ഈ മാസം മുതല്‍ 20,000 രൂപ അടിസ്ഥാന ശമ്പളം തരുന്ന ആശുപത്രികളുമായി മാത്രമേ നഴ്‌സുമാര്‍ സഹകരിക്കൂവെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു. 

കോടതി ഉത്തരവിനെ തുടര്‍ന്ന് അഞ്ചാം തീയതി മുതലുള്ള സമരം പിന്‍വലിച്ചു കൊണ്ടാണ് സംസ്ഥാനത്തെ 62,000-ത്തോളം വരുന്ന നഴ്‌സുമാര്‍ ആറാം തീയതി മുതല്‍ സമരത്തിലേക്ക് കടക്കുന്നത്. 

ജൂലൈയിലെ സമരം കഴിഞ്ഞ ശേഷം പല ആശുപത്രികളും നഴ്‌സുമാരോട് പ്രതികാരസമീപനമാണ് സ്വീകരിച്ചത്. പലയിടത്തും പ്രത്യേകിച്ച് കാരണമില്ലാതെ നഴ്‌സുമാരെ പിരിച്ചു വിടുന്ന അവസ്ഥയുണ്ടായി. ഇതെല്ലാമാണ് വീണ്ടും സമരരംഗത്തേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു.

ബഹുമാനപ്പെട്ട ഹൈക്കോടതി സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം പോലും നഴ്‌സുമാര്‍ക്ക് കിട്ടിയോ എന്ന കാര്യം പരിശോധിക്കാതെയാണ് ആശുപത്രി ഉടമകളുടെ റിട്ട് ഹര്‍ജി സ്വീകരിച്ച് സമരത്തിനെതിരെ നിലപാട് എടുത്തത്. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം സമരങ്ങള്‍ക്കെതിരെ ഹൈക്കോടതി നിലപാട് എടുക്കരുതെന്നും യുഎന്‍എ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ജൂണ്‍ 20-ന് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ വെറും 72 ആശുപത്രികള്‍ മാത്രമാണ് ഇതുവരെയായി ഇടക്കാല ആശ്വാസം അനുവദിച്ചതെന്ന് യുഎന്‍എ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം 194-ാം ദിവസത്തിലേക്ക് കടന്നതും കടുത്ത നടപടികളിലേക്ക് കടക്കാന്‍
 

Follow Us:
Download App:
  • android
  • ios