Asianet News MalayalamAsianet News Malayalam

ഉന്നാവോ കൂട്ടബലാത്സംഗക്കേസ്; ബിജെപി എംഎല്‍എയുടെ ബന്ധുവിനെ കോടതിയില്‍ ഹാജരാക്കും

  • ഉന്നാവോ കൂട്ടബലാത്സംഗക്കേസ്
unnavo rape case relative of bjp mla will produce on court

ലഖ്നൗ:ഉന്നാവോ കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ ബിജെപി എംഎല്‍എയുടെ ബന്ധു സഷി സിങ്ങിനെ ഉടൻ കോടതിയിൽ ഹാജരാക്കും. ലക്നൗവിലെ സിബിഐ ജഡ്ജി മുന്‍പാകെയാണ് ഹാജരാക്കുന്നത്. ബിജെപി എംഎൽഎ കുൽദീപ് സെങ്കാറിന്‍റെ ബന്ധുവായ സഷിയെ ഇന്നലെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

ബിജെപി  എംഎല്‍എ കുല്‍ദീപ് സെന്‍ഗാറ് സിബിഐ കസ്റ്റഡിയിലാണ്. ദില്ലിയിലുള്‍പ്പെടെ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലായിരുന്നു എംഎല്‍എയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് മാനഭംഗം സംബന്ധിച്ച് ആദ്യ പരാതി നല്‍കിയത്. നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്.

Follow Us:
Download App:
  • android
  • ios