Asianet News MalayalamAsianet News Malayalam

അലഹബാദിന്റെയും ഫൈസാബാദിന്റെയും പുനർനാമകരണത്തിന് യുപി സർക്കാരിന്റെ ഔദ്യോ​ഗിക അനുമതി

കഴിഞ്ഞ മാസമാണ് അലഹബാദിന് പ്രയാ​ഗ് രാജ് എന്ന് പുനർനാമകരണം ചെയ്തത്. ഫൈസാബാദിന്റെ പേര് അയോധ്യ എന്ന് മാറ്റുമെന്ന് ദീപാവലി ദിവസത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. 
 

up government gave official permission to rename allahabad and phaisabad
Author
Uttar Pradesh, First Published Nov 13, 2018, 7:33 PM IST

ഉത്തര്‍പ്രദേശ്: അലഹബാദ്, ഫൈസാബാദ് എന്നീ ജില്ലകളുടെ പേരുകൾ യഥാക്രമം പ്രയാ​ഗ് രാജ്, അയോധ്യ എന്നിങ്ങനെ മാറ്റുന്ന വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഔദ്യോ​ഗിക അനുമതി നൽകി. കഴിഞ്ഞ മാസമാണ് അലഹബാദിന് പ്രയാ​ഗ് രാജ് എന്ന് പുനർനാമകരണം ചെയ്തത്. ഫൈസാബാദിന്റെ പേര് അയോധ്യ എന്ന് മാറ്റുമെന്ന് ദീപാവലി ദിവസത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. 

അലഹബാദിനെ പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്യാൻ കാബിനറ്റ് അം​ഗീകാരം തേടിയിരുന്നുവെന്ന് സർക്കാരിന്റെ ഔദ്യോ​ഗിക വക്താവ് തിങ്കളാഴ്ച അറിയിച്ചിരുന്നു. പുനര്‍നാമകരണത്തിന്‍റെ കാര്യത്തില്‍  ‍നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന കാബിനറ്റ് മീറ്റിം​ഗിൽ വിഷയം അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം മറ്റ് ജില്ലകളുടെ പേര് മാറ്റവും സർക്കാരിന്റെ പരി​ഗണനയിലുണ്ടെന്ന് ഔദ്യോ​ഗിക വക്താവ് വ്യക്തമാക്കി. 

മീററ്റിലെ സർദാനയിൽ നിന്നുള്ള ​ബിജെപി എംഎൽഎ സം​ഗീത് സോം മുസാഫിർ ന​ഗറിനെ ലക്ഷ്മി ന​ഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. മറ്റ് ജില്ലകളെ പുനർനാമകരണം നടത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios