Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തില്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി; അമേരിക്ക ധനസഹായം നിര്‍ത്തിവെച്ചു

US cuts financial aid to pakistan
Author
First Published Jan 1, 2018, 6:25 PM IST

വാഷിംഗ്ടണ്‍: പാക്കിസ്ഥാനുള്ള ധനസഹായം അമേരിക്ക നിര്‍ത്തി വച്ചു. കഴിഞ്ഞ 15 വര്‍ഷമായി 33 ബില്യണ്‍ ഡോളര്‍ ധനസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഡികളാക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ വ്യക്തമാക്കി.

പാകിസ്ഥാൻ ഭീകർക്ക് സുരക്ഷിത താവളമൊരുക്കുകയാണ്. അഫ്ഗാനിലെ തീവ്രവാദ വേട്ടക്ക് പാക്കിസ്ഥാനില്‍ നിന്ന് നാമമാത്രമായ സഹായം മാത്രമാണ് ലഭിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ധനസഹായം സ്വീകരിച്ച പാക്കിസ്ഥാന്‍ തിരച്ച് ഒരു സഹായവും ചെയ്തില്ല. സഹായം വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ ചതിക്കുകയായിരുന്നു.

അമേരിക്കൻ നോതാക്കൾ വിഡ്ഡികളെന്നാണ് പാക്കിസ്ഥാൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.   പാക് പട്ടാളം വിട്ടയച്ച കനേഡിയന്‍ – അമേരിക്കന്‍ കുടുംബത്തെ താലിബാനുമായി ബന്ധമുള്ള ഹഖാനി നെറ്റ്‌വര്‍ക്കിലെ ഭീകരര്‍ പിടിച്ചുവെച്ചിരുന്നു. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടുനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും പാക്കിസ്ഥാന്‍ അധികൃതര്‍ ഇത് നിഷേധിച്ചു. ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഇത് വലിയ വിടവുണ്ടാക്കിയിരുന്നു.

ഈ വിള്ളൽ കൂടുതൽ വലുതാകുന്നതിന്റെ അടയാളമായാണ് യുഎസിന്റെ പുതിയ നീക്കം വ്യാഖ്യാനിക്കപ്പെടുന്നത്. 2002നു ശേഷം 3300 കോടി ഡോളറിന്റെ (2,12,850 കോടിയോളം രൂപ) സഹായം യുഎസ് പാക്കിസ്ഥാന് നൽകിയിട്ടുണ്ട്. ഇത് നിർത്തലാക്കുന്നത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാകും.

Follow Us:
Download App:
  • android
  • ios