Asianet News MalayalamAsianet News Malayalam

ചൈനീസ് പേടി; റോഹിംഗ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ കൂട്ടുപിടിക്കാന്‍ യു.എസ്

  • കലാപത്തെത്തുടര്‍ന്ന് ഏകദേശം 700,000 ത്തിലേറെ റോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്
  • ശുദ്ധജല ലഭ്യതക്കുറവും രോഗങ്ങളും റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ സ്ഥിതി വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്
us government welcomes India to take actions on rohingya issues in Myanmar

വാഷിംഗ്ടണ്‍: റോഹിംഗ്യന്‍ പുരധിവാസ വിഷയത്തില്‍ കരാറുകള്‍ക്ക് ശേഷം പ്രവര്‍ത്തനമൊന്നുമുണ്ടാവാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ഇടപെടല്‍ ആഗ്രഹിച്ച് യു.എസ്.. റോഹിംഗ്യന്‍ വിഷയത്തില്‍ ഇന്ത്യയോടൊപ്പം നിന്ന് പ്രശ്നത്തില്‍ ഇടപെടാനാണ് തങ്ങള്‍ക്ക് താത്പര്യമെന്നാണ് യു.എസ്സിന്‍റെ പുതിയ നിലപാട്. അഭയാര്‍ത്ഥികളുടെ പുനരധിവാസ പ്രശ്നത്തില്‍ ഇന്ത്യ മ്യാന്‍മാറിന് മുകളില്‍ സമ്മര്‍ദ്ദം ചിലത്തണമെന്ന് യു.എസ്. ആവശ്യപ്പെട്ടു.  മ്യാന്‍മാറില്‍ നടന്ന കലാപത്തെത്തുടര്‍ന്ന് ഏകദേശം 700,000 ത്തിലേറെ റോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇവരെ തിരിച്ചയ്ക്കാന്‍ ബംഗ്ലാദേശും മ്യാന്‍മാറും തമ്മില്‍ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ പിന്നിട് നടപടികള്‍ മുന്നോട്ട് പോയില്ല.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ചൈന പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നതിനാല്‍ അതിവേഗ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ മേഖലയില്‍ യു. എസ്സിന് ക്ഷീണമുണ്ടാവുമെന്ന തോന്നലും നീക്കത്തിന് പിന്നിലുണ്ട്. നേരിട്ട് പ്രശ്നത്തിലിടപെടാതെ ഇന്ത്യയുടെ സഹായത്തോടെ അഭയാര്‍ത്ഥി പുനരധിവാസം നടപ്പാക്കുകയാണ് യു.എസ് ലക്ഷ്യം. റോഹിംഗ്യന്‍ വിഷയത്തില്‍ വ്യക്തമായ നിലപാടുകളെടുക്കാതെയുളള നയസമീപനം സ്വീകരിച്ചുപോരുന്ന ഇന്ത്യ യു.എസ്സിന്‍റെ ക്ഷണത്തിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

ഇതിനിടെ ബംഗ്ലാദേശില്‍ തുടരുന്ന അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ദിവസങ്ങള്‍ കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ശുദ്ധജല ലഭ്യതക്കുറവും രോഗങ്ങളും റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ സ്ഥിതി വിഷമവൃത്തത്തിലാക്കിയിരിക്കുന്നു. മ്യാന്‍മാറിലെ റോഹിംഗ്യകളുടെ ജന്മസ്ഥലമായ റാഖൈന്‍ ജില്ല തകര്‍ന്നടിഞ്ഞു തന്നെ കിടക്കുകയാണ്. അവിടേക്ക് റോഹിംഗ്യകളെ തിരിച്ചായിക്കുന്നതില്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് ആശങ്കയുണ്ട്. യു. എസ്സിന്‍റെ അഭിപ്രായത്തോട് ഇന്ത്യയുടെയും ആങ് സാന്‍ സൂചി അടക്കമുളള മ്യാന്‍മാറിയന്‍ ഭരണകൂടത്തിന്‍റെയും പ്രതികരണം വരുന്നതോടെ രംഗം ചൂടുപിടിച്ചേക്കും.  

Follow Us:
Download App:
  • android
  • ios