Asianet News MalayalamAsianet News Malayalam

ട്രംപിന്‍റെ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അനുമതി

US Supreme Court allows full enforcement of Trump travel ban
Author
First Published Dec 5, 2017, 8:58 AM IST

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അനുമതി. ആറ് മുസ്ലിം രാഷ്ട്രങ്ങളിൽനിന്നുള്ളവർക്കാണ് സുരക്ഷാഭീഷണിയുടെ പേരിൽ ട്രംപ് വിലക്ക് ഏ‌ർപ്പെടുത്തിയത്.  വിലക്ക് നടപ്പാക്കുന്നത്  കീഴ്കോടതികൾ നിരോധിച്ചിരുന്നു. അതേസമയം, വിലക്കിൽ വാദം നടക്കുന്ന സംസ്ഥാനങ്ങളോട് കേസുകൾ വേഗം തീർപ്പാക്കാനും കോടതി നിർദ്ദേശം നൽകി.  

US Supreme Court allows full enforcement of Trump travel ban

ഒന്‍പത് ജഡ്ജിമാരുടെ പാനലില്‍ ഏഴുപേര്‍ യാത്രാനിരോധനത്തിനു കീഴ്ക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം റദ്ദാക്കി. എന്നാല്‍ രണ്ടുപേര്‍ നിയന്ത്രണം തുടരണം എന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ നിരോധനം പ്രാവര്‍ത്തികമാകാന്‍ നിയമത്തിന്‍റെ കടമ്പകള്‍ ഇനിയുമുണ്ട്. അമേരിക്കയിലെ നാലു ഫെഡറല്‍ കോടതികള്‍ യാത്രാനിരോധനത്തിനെതിരായുള്ള ഹര്‍ജിയില്‍ ഇനിയും വിധി പറഞ്ഞിട്ടില്ല. അതേസമയം വിലക്കിനെ എതിർക്കാൻ തന്നെയാണ് മനുഷ്യാവകാശസംഘടനകളുടെ തീരുമാനം. 

​ഇ​റാ​ൻ, ലി​ബി​യ, സൊ​മാ​ലി​യ, സി​റി​യ, യെ​മ​ൻ, ചഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്കാ​ണ് വി​ല​ക്ക് ബാ​ധ​ക​മാ​കു​ക. എ​ന്നാ​ൽ നി​യ​മ​ക്കു​രു​ക്കു​ക​ൾ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന. ജ​നു​വ​രി​യി​ലാ​ണ് ഏ​ഴു മു​സ്ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ആ​ദ്യ യാ​ത്ര​വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ട് മാ​ര്‍​ച്ചി​ല്‍ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ആ ​ഉ​ത്ത​ര​വി​ൽ ഇ​റാ​ക്കി​ന് മേ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ന്‍​വ​ലി​ച്ചി​രു​ന്നു. സെ​പ്റ്റം​ബ​റി​ൽ ഇ​ത് പു​തു​ക്കി മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു കൂ​ടി യു​എ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ട്രം​പ് വീ​ണ്ടും ഉ​ത്ത​രവിറക്കി.

 

Follow Us:
Download App:
  • android
  • ios