Asianet News MalayalamAsianet News Malayalam

സിഐടിയു നേതാവിന്‍റെ വധശ്രമം; എറണാകുളം ജില്ലയില്‍ നാളെ വാഹന പണിമുടക്ക്

Vehicle strick in Eranakulam
Author
First Published Nov 8, 2016, 5:44 PM IST

കൊച്ചി: എറണാകുളം ജില്ലയിലെ മോട്ടോര്‍ തൊഴിലാളികള്‍  ബുധനാഴ്ച പണിമുടക്കും.  സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും, എറണാകുളം ജില്ലാ പ്രസിഡന്‍റുമായ  കെ എന്‍ ഗോപിനാഥിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ജില്ലയിലെ സംയുക്ത മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍റ നേതൃത്വത്തില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പണിമുടക്ക്.  

പണിമുടക്കില്‍ ജില്ലയിലെ ലോറി, മിനിലോറി, ടാക്സി, ബസ്, ടാങ്ക്ലോറി, ഓട്ടോറിക്ഷ തുടങ്ങി മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

Follow Us:
Download App:
  • android
  • ios