Asianet News MalayalamAsianet News Malayalam

വീഡിയോ: ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്ന ആളെ സാഹസികമായി രക്ഷിച്ചത് ഇങ്ങനെ

Video ettumanoor temple elephant attack
Author
First Published Feb 26, 2018, 8:26 PM IST

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തിരുന്നയാളെ സാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്. അപകടത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തനിടെയാണ് ആനയിടഞ്ഞത്. പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പിന് മുൻപായാണ് സംഭവം. 

പുലർച്ചെ  ആറാട്ട് എതിരേൽപ്പിനെത്തിച്ച  മാവേലിക്കര  ഗണപതി  എന്ന ആനയാണ് ഇടഞ്ഞത്. എതിരേൽപ്പിന് എത്തിച്ച മറ്റൊരാനയുടെ കൊമ്പ് ശരീരത്തില്‍ തട്ടിയതോടെ ആന ഇടയുകയായിരുന്നു. സമയം  ആനപ്പുറത്ത്  ആളുമുണ്ടായിരുന്നു. ഏറെ നേരം പണി പെട്ടിട്ടും ആനയെ അനുനയിപ്പിക്കാനായില്ല. തുടർന്ന് ക്ഷേത്രത്തിന് സമീപത്തെ ഗോപുരത്തിനു മുകളിൽ കയറിയ നാട്ടുകാർ വടം ഉപയോഗിച്ച് ആനപ്പുറത്തുള്ള ആളെ  സഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്. ആറാട്ടിനായി ആളുകൾ പോയതിനാല്‍ ക്ഷേത്രത്തിൽ തിരക്ക് കുറവായിരുന്നത് വന്‍ അപകടം ഒഴിവാക്കി.

Follow Us:
Download App:
  • android
  • ios