Asianet News MalayalamAsianet News Malayalam

​ട്രക്കിൽ നിന്ന് നോട്ടുകൾ ചിതറിത്തെറിച്ചു; എന്താണ് സംഭവിച്ചതെന്നറിയാതെ പൊലീസ്-വീഡിയോ

സംഭവത്തിന്റെ വീഡിയോയോ ചിത്രങ്ങളോ ഉള്ളവർ തങ്ങളുമായി ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Videos on social media show people leaving their cars to collect the cash
Author
New Jersey, First Published Dec 17, 2018, 2:37 PM IST

ന്യൂജഴ്‌സി: കാശിനോട് താല്പര്യമില്ലാത്തവരായ് ആരാണുള്ളത്. റോഡിലൂടെ നടന്ന് പോകുമ്പോൾ പ്രതീക്ഷിക്കാതെ കുറച്ച് കാശ് കിട്ടിയാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിനു സമീപമാണ് സംഭവം. 

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നതെന്ന് ഈസ്റ്റ് റുഥര്‍ ഫോര്‍ഡ് പൊലീസ് പറഞ്ഞു. നോട്ടുകളുമായി പോയ അമേരിക്കയിലെ സുരക്ഷ ഏജൻസിയായ  ബ്രിങ്ക്‌സിന്റെ ട്രക്കിന്റെ വതിൽ തുറന്ന് പോകുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. അപ്രതീക്ഷിതമായി നോട്ടുകൾ പറന്നുവരുന്നത് കണ്ട് തിരക്കുള്ള റോഡിൽ വണ്ടികൾ നിർത്തി നോട്ടുകൾ പെറുക്കി എടുക്കുന്ന തിരക്കിലായിരുന്നു ഡ്രൈവർമാരും കാൽനട യാത്രക്കാരും. എന്നാൽ ഇരു ചക്ര വാഹനങ്ങളിൽ എത്തിയവർ വണ്ടി നിർത്താതെ നോട്ട് കൈക്കലാക്കുകയും ചെയ്യുന്നുണ്ട്. 

സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. സംഭവത്തിന്റെ വീഡിയോയോ ചിത്രങ്ങളോ ഉള്ളവർ തങ്ങളുമായി ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രത്തോളം പണമാണ് നഷ്ടപ്പെട്ടതെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ്  കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios