Asianet News MalayalamAsianet News Malayalam

ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ്  വിജിലന്‍സ് അവസാനിപ്പിക്കുന്നു

vigilance back step on EP Jayarajan Nepotism case
Author
First Published Sep 20, 2017, 11:24 AM IST

തിരുവനന്തപുരം: മുൻ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് നിലനിൽക്കില്ലെന്ന് വിജിലൻസിന് നിയമോപദേശം. കേസിൽ തെളിവില്ലാത്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ല. അതിനാൽ അന്വേഷണം അവസാനിപ്പിക്കാമെന്നും വിജിലൻ ലീഗൽ അഡ്വൈസർ സി.സി. അഗസ്റ്റൻ നിയമോപദേശം നൽകി. 

സ്വജനപക്ഷപാതം, അഴിമതിനിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് കണ്ടെത്തിയായിരുന്നു ബന്ധുനിയമനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട് ആർക്കും സാന്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാൽ കേസ് അഴിമതി നിരോധന നിയമത്തിന്‍റെ കീഴിൽ വരില്ലെന്നും വിജിലൻസ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് നേരത്തെ ഹൈക്കോടതിയെയും അറിയിച്ചിരുന്നു.

വിജിലൻസ് ഇ.പി ജയരാജനെയും പി.കെ ശ്രീമതി എംപിയുടെ മകൻ സുധീർ നന്പ്യാരും അടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നത്. ഇതേതുടർന്നാണ് ജയരാജൻ മന്ത്രി സ്ഥാനം രാജിവച്ചത്. 

Follow Us:
Download App:
  • android
  • ios