Asianet News MalayalamAsianet News Malayalam

ആത്മഹത്യാ പ്രതിരോധത്തിനുള്ള ടോള്‍ ഫ്രീ നമ്പര്‍; വിളിച്ചാല്‍ കിട്ടുന്നത് 'സെക്സ് ഹോട്ട് ലൈനില്‍'

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ നമ്പര്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടോയെന്ന് നോക്കാനായി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ വിളിച്ച് നോക്കിയപ്പോഴാണ് സെക്‌സ് ഹോട്ട് ലൈനിലേക്ക് കോള്‍ കണക്ടായത്. ആര് വിളിച്ചാലും ഇത്തരത്തിലായതോടെ കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ചു. 

One digit mistake Students dial suicide prevention number get sex hotline
Author
California, First Published Nov 3, 2019, 1:42 PM IST

സന്‍ഫ്രാന്‍സിസ്കോ: ആത്മഹത്യാ പ്രതിരോധത്തിനുള്ള ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ കിട്ടുന്നത് സെക്‌സ് ഹോട്ട് ലൈനിലേക്ക്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ന്യൂ വിസ്റ്റ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ നമ്പര്‍ പ്രിന്‍റ് ചെയ്ത ബാഡ്ജുകള്‍ നല്‍കിയിരുന്നു. എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണമെന്നു തോന്നിയാല്‍ ബാഡ്ജുകളുടെ പിന്നില്‍ കാണുന്ന നമ്പറിലേക്ക് വിളിക്കാന്‍ സ്‌കൂളുകാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ നമ്പര്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടോയെന്ന് നോക്കാനായി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ വിളിച്ച് നോക്കിയപ്പോഴാണ് സെക്‌സ് ഹോട്ട് ലൈനിലേക്ക് കോള്‍ കണക്ടായത്. ആര് വിളിച്ചാലും ഇത്തരത്തിലായതോടെ കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ചു. 

മാതാപിതാക്കളുടെ പരാതി പ്രകാരം സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നത്. ബാഡ്ജുകളില്‍ അച്ചടിച്ച ഫോണ്‍ നമ്പറില്‍ ഒന്ന് മാറിപ്പോയതാണ് ഈ കുഴപ്പങ്ങള്‍ വരുത്തി വെച്ചത്. കുട്ടികള്‍ക്ക് മാറി നല്‍കിയത് ഒരു സെക്‌സ് ഹോട്ട് ലൈന്‍ നമ്പറായിരുന്നു. 
ഇതോടെ അധികൃതര്‍ എല്ലാ ബാഡ്ജുകളും പിന്‍വലിച്ചു. താമസിയാതെ തന്നെ യഥാര്‍ത്ഥ നമ്പര്‍ അച്ചടിക്കും. എന്നാല്‍ എത്ര വിദ്യാര്‍ത്ഥികള്‍ ആ നമ്പര്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നുള്ളതാണ് സ്‌കൂള്‍ അധികൃതരെ ഇപ്പോള്‍ വലച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios