Asianet News MalayalamAsianet News Malayalam

ശശികല ഇനി ബംഗളൂരു സര്‍വകലാശാലയിലെ വിദ്യാര്‍ഥി

കോഴ്സിന് ചേരാന്‍ സാധിച്ചതില്‍ ഇരുവരും ഏറെ സന്തോഷത്തിലാണെന്ന് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൊഫസര്‍ ബി.സി. മയിലാരപ്പ പറഞ്ഞു

vk sasikala joins bengelaru university for distant education
Author
Bengaluru, First Published Oct 26, 2018, 2:39 PM IST

ബംഗളൂരു: എഐഎഡിഎംകെ പുറത്താക്കിയ നേതാവ് വി.കെ. ശശികലയും അനന്തരവള്‍ ഇളവരശിയും ഇനി മുതല്‍ ബംഗളൂരു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. ഇരുവരും സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സിന് ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

ഇളവരശി ശനിയാഴ്ച പരോളില്‍ പോകുന്നതിനാല്‍ ഇന്നലെ സര്‍വകലാശാല അധികൃതര്‍  ജയിലിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. കന്ന‍ഡ ഭാഷയിലെ സര്‍ട്ടിഫിക്കേറ്റ് കോഴ്സിനാണ് രണ്ടു പേരും ചേര്‍ന്നിരിക്കുന്നത്. ശശികലയുടെ നിര്‍ബന്ധപ്രകാരമാണ് അനന്തരവളും വിദൂര വിദ്യാഭ്യാസ കോഴ്സിന് ചേരാന്‍ തീരുമാനിച്ചത്.

ഇരുവരുടെയും അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോഴ്സിന് ചേരാന്‍ സാധിച്ചതില്‍ ഇരുവരും ഏറെ സന്തോഷത്തിലാണെന്ന് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൊഫസര്‍ ബി.സി. മയിലാരപ്പ പറഞ്ഞു. ഇവര്‍ക്കുള്ള പഠന സാമഗ്രികൾ ഉടന്‍ ജയിലിലെത്തിക്കും.

കൂടാതെ, ക്ലാസുകള്‍ ജയിലിലെത്തി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല കഴിയുന്നത്. 
 

Follow Us:
Download App:
  • android
  • ios