Asianet News MalayalamAsianet News Malayalam

ഹാരിസണ്‍ കേസ്: പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണമെന്ന് വിഎസ്

  • ഹാരിസൺ കേസിൽ പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണമെന്ന് വിഎസ് 
VS Achuthananthan against government on harrison case

തിരുവനന്തപുരം: ഹാരിസൺ കേസിൽ സർക്കാർ പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. വൻകിട കുത്തകകളുടെ അനധികൃത ഭൂമി പിടിച്ചെടുക്കാൻ നിയമ നിർമ്മാണം നടത്തണമെന്നും വിഎസ് കുറ്റപ്പെടുത്തി.

ഹാരിസൺ അടക്കം വൻകിട എസ്റ്റേറ്റുകളുടെ കൈവശമുളള മുപ്പത്തിയെണ്ണായിരം ഏക്കർ ഭൂമി തിരിച്ചുപിടിക്കാനുളള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന് അടക്കമുള്ള വിവിധ പ്ലാന്‍റേഷനുകള്‍ക്ക് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി നേരിട്ടത്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹാരിസണ്‍ മലയാളം നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 


 

Follow Us:
Download App:
  • android
  • ios