Asianet News MalayalamAsianet News Malayalam

കുട്ടനാട്ടിൽ ജലനിരപ്പ് കുറയുന്നു; വെള്ളക്കെട്ട് താഴാതെ കൈനകരി

  • മെഡിക്കല്‍ സംഘം 12 ബോട്ടുകളിലായി ഇന്ന് കുട്ടനാട്ടില്‍ രോഗികള്‍ക്ക് ആശ്വാസമായെത്തും
water level in kuttanad
Author
First Published Jul 23, 2018, 7:17 AM IST

കുട്ടനാട്: മഴ ശക്തികുറഞ്ഞതോടെ കുട്ടനാട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. പക്ഷേ വീടുകളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായും ഒഴിഞ്ഞുപോയിട്ടില്ല. കൈനകരി മേഖലയില്‍ വീടുകളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. 

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരിയടക്കമുള്ള അവശ്യ സാധനങ്ങള്‍ ബോട്ടുകളില്‍ നേരിട്ട് ക്യാമ്പുകളില്‍ എത്തിക്കും. ഏഷ്യാനെറ്റ്ന്യൂസ് വാര്‍ത്തകളെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. കുടിവെള്ളവും എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

മെഡിക്കല്‍ സംഘം 12 ബോട്ടുകളിലായി ഇന്ന് കുട്ടനാട്ടില്‍ രോഗികള്‍ക്ക് ആശ്വാസമായെത്തും. ആംബുലന്‍‍സ് ബോട്ട് അടക്കമുള്ള സൗകര്യവും ഇതിനൊപ്പമുണ്ടാകും. ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ബോട്ടുകളിലുണ്ടാവുക. കുട്ടനാട് താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധിയാണ്. 

Follow Us:
Download App:
  • android
  • ios