Asianet News MalayalamAsianet News Malayalam

മകളുടെ വിവാഹത്തിന് ഒബാമയെയും കുടുംബത്തെയും ക്ഷണിച്ച സ്ത്രീക്ക് സംഭവിച്ചത്

What happened when this woman invited the Obamas to her wedding
Author
First Published Aug 4, 2017, 6:30 PM IST

ന്യയോര്‍ക്ക്: അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയും ഭാര്യ മിഷേലും ഇപ്പോഴും അമേരിക്കയിലെ സാധാരണക്കാരുമായി ബന്ധം നിലനിർത്തുന്നുവെന്നാണ് അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍. മുന്‍ പ്രസിഡന്റിനോടുള്ള സ്നേഹം കാരണം കുറച്ച് നാൾ മുമ്പ് ലിസ് വിറ്റ്​ലോ എന്ന സ്ത്രീയാണ് ത​ൻ്റെ മകളുടെ വിവാഹത്തിന് ഒബാമയെയും കുടുംബത്തെയും ക്ഷണിച്ചത്. തിരക്കുകൾക്കിടയിലും ഒബാമ അവർക്ക് മറുപടി കത്തയച്ചു. ലിസ് വിറ്റ്​ലോയുടെ മകൾ ട്വിറ്ററിലൂടെ പങ്ക് വെച്ച ഈ കത്താണിപ്പോള്‍ വൈറലാവുന്നത്.

 What happened when this woman invited the Obamas to her wedding

തിരക്ക് മൂലം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും വധൂവരൻമാർക്ക്​ എല്ലാവിധ മംഗളാശംസങ്ങളും നേരുന്നുവെന്നാണ് മറുപടി കത്തിൽ പറയുന്നത്. കത്ത്​ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. നേരത്തെ പ്രസിഡൻ്റ് പദവിയിൽ ഇരുന്നപ്പോഴും ബിരുദം നേടിയവരെ അഭിനന്ദിച്ചും നവജാത ശിശുക്കൾക്ക്​ ആശംസകൾ അറിയിച്ചും ഒബാമ സന്ദേശം അയക്കാറുണ്ടായിരുന്നു.

 What happened when this woman invited the Obamas to her wedding

Follow Us:
Download App:
  • android
  • ios