Asianet News MalayalamAsianet News Malayalam

ധോണിയിലെ കാട്ടാനകള്‍ ഭാരതപ്പുഴ താണ്ടി തൃശ്ശൂരില്‍

  • എട്ടുമാസം മുന്‍പും ഇതേമേഖലയില്‍ കാട്ടാനകള്‍ നാട് കാണനെത്തിയിരുന്നു.
  • മൂന്ന് കൊമ്പന്‍മാരുടെ സംഘമാണ് അന്ന് തൃശ്ശൂര്‍-പാലക്കാട് അതിര്‍ത്തി മേഖലയിലൂടെ അധികൃതര്‍ക്ക് തലവേദനയായി സഞ്ചരിച്ചത്.
wild elephants in thiruvilamala

തൃശ്ശൂര്‍: തൃശ്ശൂര്‍-പാലക്കാട് അതിര്‍ത്തി മേഖലയില്‍ വീണ്ടും കാട്ടാനകള്‍. പാലക്കാട് ധോണി വനത്തില്‍ നിന്നും വന്ന രണ്ട് കാട്ടാനകളാണ് ഭാരതപ്പുഴ കടന്ന് ഇന്ന് പുലര്‍ച്ചെയോടെ തൃശ്ശൂരിലെത്തിയത്. 

തിരുവില്വാമലയ്ക്കടുത്തുള്ള കാട്ടിലാണ് രണ്ട് ആനകളേയും ഒടുവില്‍ കണ്ടത്. ഇവയെ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ മാസം മുണ്ടൂര്‍ കാട്ടിലേക്ക് കയറ്റി വിട്ട ആനകളാണ് ഇവയെന്ന സംശയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. 

എട്ടുമാസം മുന്‍പും ഇതേമേഖലയില്‍ കാട്ടാനകള്‍ നാട് കാണനെത്തിയിരുന്നു. മൂന്ന് കൊമ്പന്‍മാരുടെ സംഘമാണ് അന്ന് തൃശ്ശൂര്‍-പാലക്കാട് അതിര്‍ത്തി മേഖലയിലൂടെ അധികൃതര്‍ക്ക് തലവേദനയായി സഞ്ചരിച്ചത്. ഭാരതപ്പുഴയിലൂടേയും ദേശീയപാതയിലൂടേയും തലങ്ങും വിലങ്ങും ഓടിനടന്ന കൊമ്പന്‍മാരെ മയക്കുവെടി വയ്ക്കാന്‍ വരെ ഒരു ഘട്ടത്തില്‍ ആലോചിച്ചെങ്കിലും ഒടുവില്‍ കാടുകയറ്റി വിടുകയായിരുന്നു. ആനക്കൂട്ടത്തില്‍ നിന്നും പുറത്തു പോയെ ചെറുപ്പക്കാരായ ആനകളാണ് ഇങ്ങനെ സംഘടിച്ചു നടക്കുന്നതെന്നാണ് വന്യജീവി വിദഗ്ദ്ധര്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios