നിയമപരമായ പോരാട്ടം തുടരും; ശബരിമയിൽ നിരോധനാജ്ഞ അനാവശ്യം : പി. എസ്. ശ്രീധരൻപിള്ള
ശരണം വിളി ഭക്തന്റെ അവകാശം ആണ്. സർക്കാർ വാശി ഉപേക്ഷിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കൊച്ചി: ശബരിമയിൽ നിരോധനാജ്ഞ അനാവശ്യം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ശരണം വിളി ഭക്തന്റെ അവകാശം ആണ്. സർക്കാർ വാശി ഉപേക്ഷിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കൊടിയേരിയോട് സംവാദത്തിന് തയ്യാറെന്നും ശ്രീധരൻ പിള്ള കൊച്ചിയിൽ പറഞ്ഞു. സർക്കാരിന് കോടതി പറഞ്ഞാലും അനുസരിക്കില്ല എന്ന വാശിയാണ്. ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ബിജെപി നിയമപരമായ പോരാട്ടം തുടരുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.