Asianet News MalayalamAsianet News Malayalam

മംഗളത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച്; മുഖ്യമന്ത്രിക്ക് പരാതി നല്‍കും

woman journalists protest against mangalam television
Author
First Published Mar 30, 2017, 7:39 PM IST

തിരുവനന്തപുരം: എകെ ശശീന്ദ്രനെതിരായ മംഗളം ന്യൂസ് ചാനലിന്റെ ഹണി ട്രാപ്പ് വനിത മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നും ചാനലിനെതിരെ നടപടി എടുക്കണമെന്നുമാവശ്യപ്പെട്ട് വനിത മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് 12 മണിക്ക് ചാനല്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. 

ചാനല്‍ വാര്‍ത്തക്ക് പിന്നാലെ മലപ്പുറത്ത് സിപിഎം നേതാവ് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതടക്കം വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അതിന് കാരണക്കാരായ മംഗളം ചാനലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനാണ് തീരുമാനമെന്ന് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ പറഞ്ഞു. ക്രിമിനല്‍ കേസ് എടുത്ത് നടപടി എടുക്കണമെന്നാണ് ആവശ്യം.

വനിത മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് നടത്തിയ കെണിയില്‍ പ്രതിഷേധിച്ച് രാജി വച്ച വനിതാ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കുകയാണ് ചാനല്‍ അധികൃതര്‍ ചെയ്തത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ വനിത മാധ്യമ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘടിച്ചിരുന്നു. വാട്‌സാപ്, ഫെയിസ്ബുക്ക് ഗ്രൂപ്പുകളിലൂടെ ചര്‍ച്ച നടത്തിയതിന് ശേഷമാണ് നാളെ ചാനല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്.

Follow Us:
Download App:
  • android
  • ios