Asianet News MalayalamAsianet News Malayalam

ഭര്‍ത്തൃപിതാവ് മരുമകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നു

woman raped and killed by father in law at odisha
Author
First Published Jan 17, 2018, 11:25 AM IST

ഒഡിഷ: ഭര്‍ത്തൃപിതാവ് മരുമകളെ ക്രൂരമായി ബലാത്സംഗം ചെയ്ത  ശേഷം തീ കൊളുത്തി കൊന്നു. ബലാത്സംഗം ചെയ്ത ശേഷം തീ വച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചതോടെയാണു ക്രൂരതയുടെ കഥ ലോകം അറിഞ്ഞത്. ഒഡീഷയിലെ റായംഗപുരിയിലാണു സംഭവം നടന്നത്. ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു ഭര്‍തൃ പിതാവ് യുവതിയെ ബല്താസംഗം ചെയ്തത്. എണ്‍പതു ശതമാനം പൊള്ളലേറ്റ യുവതി ചികിത്സിലായിരുന്നു.

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തു മകന്റെ പിതാവ് രംഗോപാല്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടില്‍ മറ്റുള്ളവര്‍ തിരിച്ചെത്തിയപ്പോള്‍ മകള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചാതാണ് എന്നും താന്‍ രക്ഷപ്പെടുത്തി എന്നും ഇയാള്‍ പറഞ്ഞു. യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജാംഷഡ്പൂരിലെ ആശുപത്രിയിലേയ്ക്കു മാറ്റി. പ്രതി രാംഗോപാല്‍ ഒളിവിലാണ്.

Follow Us:
Download App:
  • android
  • ios