Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

Yoga Day
Author
First Published Jun 21, 2017, 9:29 AM IST

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനം രാജ്യത്ത് ആചരിച്ചു. ആധുനികയുഗത്തിന്റെ ആവശ്യമായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തിയാണ് യോഗയെന്നും ആഗോളതലത്തിൽ യോഗയ്ക്ക് സമാനസ്വഭാവം കൊണ്ടുവരാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഖ്നൗവിൽ യോഗാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മതത്തിന്റെ ഭാഗമാണ് യോഗയെന്ന്  വരുത്തിതീർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. ചില സൂക്തങ്ങളൊക്കെ ചൊല്ലി
തെറ്റിദ്ധാരണ പരത്തുന്നു. യോഗയെ ആരും ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല. സ്‍കൂളുകളിൽ യോഗ പരിശീലനത്തിന് സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാരിന്റെ യോഗ ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നിരവധി പേരാണ് പരിപാടിയുടെ ഭാഗമായി യോഗ ചെയ്തത്. രാജ്ഭവനിൽ ഗവർണർ പി സദാശിവം യോഗദിനാചരണത്തിൽ പങ്കെടുത്തു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പൊലീസിന്റെ യോഗാദിനാചരണം നടന്നു.

ഭാരതത്തിൻറെ ആവശ്യപ്രകാരം 2015 മുതല്‍, ജൂണ്‍ 21, അന്താരാഷ്ട്രീയ യോഗാദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുകയായിരുന്നു. മൂന്നാമത്തെ രാജ്യാന്തര യോഗാ ദിനമാണിത്. 2014 സെപ്റ്റംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയിലെ തന്റെ കന്നിപ്രസംഗത്തില്‍ മുന്നോട്ടുവെച്ച ഒരാശയമായിരുന്നു യോഗാദിനം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയായ ഒഐസി യിലെ 57 അംഗരാഷ്ട്രങ്ങളില്‍ യുഎഇ, ഇറാന്‍, ഖത്തര്‍ എന്നിവയടക്കം 47 ഉം, ആകെ 177 രാഷ്ട്രങ്ങളും യോഗാദിനാഘോഷത്തിനായുള്ള പ്രമേയത്തെ ഭാരതത്തോടൊപ്പംപിന്തുണയ്ക്കുകയുണ്ടായി. ചൈനയും പോളണ്ടുമടക്കം ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ 193 അംഗരാജ്യങ്ങളില്‍ എല്ലാവരുടേയും പിന്തുണ ലഭിച്ച ഏക പ്രമേയവും ഇതായിരുന്നു.

Follow Us:
Download App:
  • android
  • ios