Asianet News MalayalamAsianet News Malayalam

സ്വയം ചിത്രീകരിച്ച നഗ്ന വീഡിയോ വര്‍ഷങ്ങള്‍ക്ക് ശേഷം പോണ്‍സൈറ്റിലെത്തി; വാട്ട്സ് ആപ്പ് പ്രചാരണം നല്‍കിയ യുവാവ് പിടിയില്‍

 പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തം നഗ്ന വിഡിയോ പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ വര്‍ഷങ്ങള്‍ക്കുശേഷം പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. 

youth held for spreading porn video of minir girl in trvandrum
Author
Thiruvananthapuram, First Published Nov 14, 2018, 12:38 PM IST


തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ പോണ്‍സൈറ്റിലെത്തിയതിന് പിന്നാലെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലെത്തി. പെണ്‍കുട്ടിയുടെ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങള്‍ ദുരുപയോഗിച്ച് വീഡിയോയ്ക്ക് പ്രചാരം നല്‍കിയതിന് കൊച്ചുവേളി സ്വദേശി പിടിയില്‍. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ചിത്രീകരിച്ച വീഡിയോയാണ് പോണ്‍ സൈറ്റുകളില്‍ എത്തിയത്. 

ഈ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത ശേഷം 'ഡാഡി കൂള്‍' എന്ന പേരില്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതില്‍ അപ്ലോഡ് ചെയ്ത് തിരുവനന്തപുരത്തെ പല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും അയച്ച് നല്‍കിയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ്  അന്വേഷണം തുടങ്ങിയത്. ഡാഡി കൂള്‍ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അതില്‍ നിന്നും വീഡിയോ പരത്തിയതിനാണ് കൊച്ചുവേളി സ്വദേശി  മുഹമ്മദ് യഹിയ സിദ്ദിഖ് എന്നയാള്‍ പിടിയിലായത്. 

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടി കാമുകന് വേണ്ടി ചിത്രീകരിച്ച വീഡിയോയാണ് പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് ഡൗണ്‍ലോഡ് ചെയ്ത് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വിശദമായിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച വീഡിയോ പോണ്‍ സൈറ്റുകളില്‍ എത്തിയത് എങ്ങനെയാണെന്ന് ഇനിയും വ്യക്തതയില്ല. സംഭവത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി പെണ്‍കുട്ടിയുടെ കാമുകന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രം എടുത്തും വ്യാപകമായി ദുരുപയോഗം ചെയ്തെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഐടി ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഡിവൈഎസ്പി ഇക്ബാലിന്റെ നേതൃത്വത്തില്‍ സിഐ എന്‍.ബിജു, എസ്ഐ ജി.എസ്.രതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ അരുണ്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനു ബി.എസ്., ശബരിനാഥ്, സുബീഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസറായ ശോഭ എസ്. എന്നിവരാണ് കേസ് അന്വേഷിച്ചത്.

Follow Us:
Download App:
  • android
  • ios