Asianet News MalayalamAsianet News Malayalam

യൂത്ത് ലീഗുകാര്‍ 'ചന്ദ്രിക'യെങ്കിലും വായിക്കണം; പി കെ ഫിറോസിനെ പരിഹസിച്ച് കെ ടി ജലീല്‍

ബന്ധുനിയമന വിവാദത്തില്‍ ചെറുകിടപത്രങ്ങളിലല്ലാതെ പത്രപ്പരസ്യം നൽകിയിട്ടില്ലെന്ന യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്‍റെ വാദം പരിഹസിച്ച് തള്ളി കെ ടി ജലീല്‍.  ചെറുകിടപത്രങ്ങളിലല്ലാതെ പത്രപ്പരസ്യം നൽകിയിട്ടില്ലെന്ന പി.കെ.ഫിറോസിന്‍റെ വാദം പച്ചക്കള്ളമാണ്

youth league leaders at least read chadrika says k t jaleel
Author
Thiruvananthapuram, First Published Nov 4, 2018, 1:43 PM IST

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ചെറുകിടപത്രങ്ങളിലല്ലാതെ പത്രപ്പരസ്യം നൽകിയിട്ടില്ലെന്ന യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്‍റെ വാദം പരിഹസിച്ച് തള്ളി കെ ടി ജലീല്‍.  ചെറുകിടപത്രങ്ങളിലല്ലാതെ പത്രപ്പരസ്യം നൽകിയിട്ടില്ലെന്ന പി.കെ.ഫിറോസിന്‍റെ വാദം പച്ചക്കള്ളമാണ്. ചന്ദ്രിക ദിനപത്രത്തിലടക്കം ആളുകളെ ക്ഷണിച്ച് പരസ്യം നൽകിയിട്ടുണ്ട്. യൂത്ത് ലീഗുകാർ കുറഞ്ഞത് 'ചന്ദ്രിക' പത്രമെങ്കിലും വായിക്കണമെന്നും ജലീൽ പരിഹസിച്ചു. 

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായുളള കെടി അദീപിന്‍റെ നിയമനം ബന്ധുനിയമനമെന്ന പ്രതിപക്ഷ വിമര്‍ശനം പൂര്‍ണമായും തളളിയായിരുന്നു കെ.ടി ജലീലിന്‍റെ വാര്‍ത്താ സമ്മേളനം. യോഗ്യരായവരെ കണ്ടെത്താനായി എല്ലാ പത്രങ്ങളിലും പരസ്യം നല്‍കിയിരുന്നു. ഇന്‍റര്‍വ്യൂവിനെത്തിയ മൂന്നു പേര്‍ക്കും യോഗ്യതയില്ലെന്ന് കണ്ടാണ് അപേക്ഷകരില്‍ യോഗ്യതയുളള ഏക വ്യക്തിയായ അദീപിന് നേരിട്ട് നിയമനം നല്‍കിയത്. കെഎസ്എസ്ആര്‍ പ്രകാരം സര്‍ക്കാരിന് റ്റ്യൂട്ടറി സ്ഥാപനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാമെന്നും കെ ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കി.

ലീഗുകാർ പലരും കോ‍ർപ്പറേഷനിൽ നിന്ന് വായ്പയെടുത്തിട്ടുണ്ട്. പലരും അത് തിരിച്ചടച്ചിട്ടില്ല. കിട്ടാക്കടം തിരിച്ചുപിടിയ്ക്കാൻ കോർപ്പറേഷനിൽ ഇപ്പോഴുണ്ടാകുന്ന നടപടികളാണ് യൂത്ത് ലീഗിന്‍റെ പ്രകോപനത്തിന് കാരണമെന്നാണ് ജലീൽ ആരോപിയ്ക്കുന്നത്. 

Follow Us:
Download App:
  • android
  • ios