Asianet News MalayalamAsianet News Malayalam

ഭക്ഷ്യവിഷബാധ: വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിനെ ഉപരോധിക്കുന്നു

  • ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച 43 വിദ്യാര്‍ത്ഥികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. 9 പേര്‍  ആശുപത്രിയില്‍  ചികിത്സയിലാണ്
zgc students on protest

കോഴിക്കോട്: ഹോസ്റ്റലിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിനെ ഉപരോധിച്ചു. ഇന്നലെ രാത്രിയാണ് കോളേജ് ഹോസ്റ്റലിലെ മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. 

ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച 43 വിദ്യാര്‍ത്ഥികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. 9 പേര്‍  ആശുപത്രിയില്‍  ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ല. ഭക്ഷ്യവിഷബാധയുണ്ടായ കോളേജ് മെസ്സില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.

അതേസമയം ഭക്ഷ്യവിഷബാധയുണ്ടായതില്‍ പ്രതിഷേധിച്ച് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസ്  ഉപരോധിക്കുകയാണ്. ഭക്ഷ്യവിഷബാധ തടയാന്‍ നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഉപരോധം.

Follow Us:
Download App:
  • android
  • ios