Asianet News MalayalamAsianet News Malayalam

ബിജെപിയെ നേരിടാൻ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് കേരളത്തിലാണോ? മുഹമ്മദ് റിയാസ്

ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന 114 ലോക്സഭാ സീറ്റുകളുണ്ട്. അവിടെ മത്സരിക്കാതെ കേരളത്തിൽ വരുന്നതിലൂടെ രാജ്യത്തിന് കൊടുക്കുന്ന സന്ദേശം എന്താണ്?  മുഹമ്മദ് റിയാസ്

dyfi leader muhammed riyas on rahul gandi's candidature ship in wayanad, news hour
Author
Thiruvananthapuram, First Published Mar 23, 2019, 8:53 PM IST

തിരുവനന്തപുരം: വയനാട് ലോക്സഭാ സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്. ബിജെപിയെ നേരിടാൻ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് കേരളത്തിലാണോയെന്നായിരുന്നു റിയാസിന്‍റെ ചോദ്യം. കേരളത്തിൽ കോൺഗ്രസിന്‍റെ എതിരാളി ഇടത് മുന്നണിയാണ്. ബിജെപിയല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന 114 ലോക്സഭാ സീറ്റുകളുണ്ട്. അവിടെ മത്സരിക്കാതെ കേരളത്തിൽ വരുന്നതിലൂടെ രാജ്യത്തിന് കൊടുക്കുന്ന സന്ദേശം എന്താണ്? മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ തെരെഞ്ഞെടുക്കുന്നില്ല? മുഹമ്മദ് റിയാസ് ചോദിച്ചു.  

എന്നാൽ, ഈ വാദം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ 20 ലോക്സഭാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിനത് ഭീഷണിയാവുമെന്ന് കരുതുന്നത് കൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ പറഞ്ഞു. ഇരുവരും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു ഇരുവരും. 

Follow Us:
Download App:
  • android
  • ios