Asianet News MalayalamAsianet News Malayalam

ഡേവിഡ് ബെക്കാമിന് ആറ് മാസം ഡ്രൈവിംഗ് ചെയ്യുന്നതില്‍ വിലക്ക്

ഡ്രൈവിംഗ് വിലക്കിന് പുറമേ എഴുപത് പൗണ്ട് ബെക്കാമിന് പിഴയും വിധിച്ചു. 100 പൗണ്ട് കോടതി ചിലവായി കെട്ടിവയ്ക്കണം.

David Beckham banned from driving for using mobile phone
Author
London, First Published May 10, 2019, 9:00 AM IST

ലണ്ടന്‍: മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍താരം ഡേവിഡ് ബെക്കാമിന് ആറ് മാസം ഡ്രൈവിംഗ് ചെയ്യുന്നതില്‍ വിലക്ക്. കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് ഡ്രൈവിംഗ് ചെയ്യുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ചതിന് ലണ്ടനിലെ ബെനറ്റലിയില്‍ വച്ച് ബെക്കാം പിടിക്കപ്പെട്ടിരുന്നു. ഇതിനുള്ള ശിക്ഷയാണ് പുതിയ നടപടി. ലണ്ടനിലെ ജില്ല കോടതി വിധി പുറപ്പെടുവിച്ചത്.

ഡ്രൈവിംഗ് വിലക്കിന് പുറമേ എഴുപത് പൗണ്ട് ബെക്കാമിന് പിഴയും വിധിച്ചു. 100 പൗണ്ട് കോടതി ചെലവായി കെട്ടിവയ്ക്കണം. ഒപ്പം 75 പൗണ്ട് സര്‍ചാര്‍ജും കെട്ടിവയ്ക്കണം. ഇതെല്ലാം 7 ദിവസത്തിനുള്ളില്‍ നടത്തണം. 

അധികം ട്രാഫിക്ക് ഇല്ലാത്തതിനാലാണ് ഫോണ്‍ ഉപയോഗിച്ചത് എന്ന ബെക്കാമിന്‍റെ വാദം ജഡ്ജി കാതറീന്‍ മൂര്‍ അനുവദിച്ചില്ല. ഇത് തെറ്റിന് ന്യായീകരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് ബെക്കാമിന്‍റെ കണ്ണുകള്‍ റോഡിലേക്ക് അല്ല കീഴ്പ്പോട്ടായിരുന്നു എന്നത് കുറ്റത്തിന്‍റെ ഗൗരവം കൂട്ടി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളം പ്രോസിക്യൂഷന്‍ ഹാജറാക്കിയത് ബെക്കാമിനെ കുടുക്കി.

Follow Us:
Download App:
  • android
  • ios