Asianet News MalayalamAsianet News Malayalam

100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി ദ്യുതി ചന്ദ്

100 മീറ്റര്‍ 11.22 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യുതി മുന്‍ റെക്കോര്‍ഡായ 11.26 ആണ് മെച്ചപ്പെടുത്തിയത്. ഈ വര്‍ഷം ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ദ്യുതി 11.26 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോര്‍ഡിട്ടത്.

Dutee Chand breaks national record in 100 meters
Author
Delhi, First Published Oct 11, 2019, 7:23 PM IST

ദില്ലി: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സില്‍ വനിതകളുടെ 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി ദ്യുതി ചന്ദ്. തന്റെയും രചിത മിസ്ത്രിയുടെയും പേരിലുള്ള മുന്‍ റെക്കോര്‍ഡാണ് ദ്യുതി ഇത്തവണ മറികടന്നത്.

100 മീറ്റര്‍ 11.22 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യുതി മുന്‍ റെക്കോര്‍ഡായ 11.26 ആണ് മെച്ചപ്പെടുത്തിയത്. ഈ വര്‍ഷം ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ദ്യുതി 11.26 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോര്‍ഡിട്ടത്. ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സില്‍ 100 മീറ്റര്‍ ഹീറ്റ്സിലായിരുന്നു ദ്യുതിയുടെ റെക്കോര്‍ഡ് പ്രകടനം.

റെക്കോര്‍ഡ് പ്രകടനത്തോടെ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടുന്നതിന് തൊട്ടടുത്തെത്താനും ദ്യുതിക്കായി. 11.15 സെക്കന്‍ഡാണ് ഒളിംപിക്സ് യോഗ്യത നേടാനുള്ള സമയം. ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ സെമിയെലത്താന്‍  ദ്യുതിക്കായിരുന്നില്ല.

11.48 സെക്കന്‍ഡില്‍ ഓടിയെത്തി ഹീറ്റസില്‍ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്. തന്റെ മികച്ച സമയത്തിന് അടുത്തെത്താന്‍ പോലും ദ്യുതിക്ക് കഴിഞ്ഞിരുന്നില്ല.

Follow Us:
Download App:
  • android
  • ios