Asianet News MalayalamAsianet News Malayalam

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ജപ്പാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ ഫൈനലില്‍

കളി തുടങ്ങി ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയെ ഗോളടിക്കാന്‍ വിടാതെ ജപ്പാന്‍ പിടിച്ചു കെട്ടി, ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തിലെ അക്ഷദീപ് സിംഗിലൂടെ ഇന്ത്യ ലീഡെടുത്തു.

India beat Japan 5-0 in Asian Champions Trophy to enter Final gkc
Author
First Published Aug 11, 2023, 10:11 PM IST

ചെന്നൈ: ഗ്രൂപ്പ് ഘട്ടത്തില്‍ സമനിലയില്‍ പൂട്ടിയ ജപ്പാനെ സെമിയില്‍ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇന്ത്യ ജപ്പാനെ തകര്‍ത്തുവിട്ടത്. ആദ്യ സെമിയില്‍ ദക്ഷിണ കൊറിയയെ തകര്‍ത്ത മലേഷ്യയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

കളി തുടങ്ങി ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയെ ഗോളടിക്കാന്‍ വിടാതെ ജപ്പാന്‍ പിടിച്ചു കെട്ടി, ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തിലെ അക്ഷദീപ് സിംഗിലൂടെ ഇന്ത്യ ലീഡെടുത്തു. 23-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയര്‍ത്തിയതോടെ ജപ്പാന്‍ സമ്മര്‍ദ്ദത്തിലായി. രണ്ടാം ക്വാര്‍ട്ടര്‍ തീരുന്നതിന് തൊട്ടു മുമ്പ് വിജയമുറപ്പിച്ച് മന്ഡദീപ് സിംഗ് ഇന്ത്യന്‍ ലീഡ് മൂന്നാക്കി.

30-ാം മിനിറ്റിലായിരുന്നു മന്‍ദീപിന്‍റെ ഗോള്‍ വീണത്. ആദ്യ പകുതിയില്‍ മൂന്ന് ഗോളിന്‍റെ ലീഡുമായി കയറിയ ഇന്ത്യ അവിടെ നിര്‍ത്താന്‍ ഒരുക്കമല്ലായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ സുമിത്തിലൂടെ ഇന്ത്യ ലീഡ് നാലാക്കി ഉയര്‍ത്തി. പിന്നീട് ഗോളടിക്കുന്നതില്‍ ഇന്ത്യയെ ജപ്പാന്‍ തടഞ്ഞെങ്കിലും അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യ ഒരു ഗോള്‍ കൂടി ജപ്പാന്‍ വലയിലെത്തിച്ചു. തമിഴ്നാട് താരം കാര്‍ത്തിയാണ് ഹോം ഗ്രൗണ്ടില്‍ ഇന്ത്യയുടെ ലീഡ് അഞ്ചാക്കിയ ഗോള്‍ നേടിയത്. ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ജപ്പാന്‍റെ ശ്രമങ്ങള്‍ ഇന്ത്യന്‍ പ്രതിരോധത്തിലും മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ മിന്നും പ്രകടനത്തിലും തട്ടി നിഷ്ഫലമായി.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: പാകിസ്ഥാനെ ഗോളില്‍ മുക്കി ഇന്ത്യ സെമിയില്‍; ഹര്‍മന്‍പ്രീതിന് ‍ഡബിള്‍

ആദ്യസെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് മലേഷ്യ ഫൈനലിലെത്തിയത്. അഞ്ചാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ചൈനയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് പാക്കിസ്ഥാന്‍ തകര്‍ത്തുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios