Asianet News MalayalamAsianet News Malayalam

ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി ഇന്ത്യന്‍ വനിതാ ഹോക്കി ടീം

കളിയുടെ ആദ്യ 30 മിനിറ്റില്‍ തന്നെ അമേരിക്ക 4-0ന്റെ ലീഡ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. കളിയുടെ അഞ്ചാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റി അമാന്‍ഡ മഗ്ഡാം ആണ് അമേരിക്കയെ ആദ്യം മുന്നിലെത്തിച്ചത്.

Indian women hockey team seals Tokyo olympics berth
Author
Bhubaneswar, First Published Nov 2, 2019, 8:51 PM IST

ഭുബനേശ്വര്‍: ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി ഇന്ത്യന്‍ വനിതാ ഹോക്കി ടീം. യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ അമേരിക്കയോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യ പാദത്തില്‍ നേടിയ 5-1ന്റെ ജയം ഇന്ത്യയെ തുണച്ചു. മത്സരത്തിന്റെ 49-ാം മിനറ്റില്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ നേടിയ ഗോളാണ് ഇരുപാദങ്ങളിലുമായി ഇന്ത്യക്ക് 6-5ന്റെ ലീഡ് നേടിക്കൊടുത്തത്.

കളിയുടെ ആദ്യ 30 മിനിറ്റില്‍ തന്നെ അമേരിക്ക 4-0ന്റെ ലീഡ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. കളിയുടെ അഞ്ചാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റി അമാന്‍ഡ മഗ്ഡാം ആണ് അമേരിക്കയെ ആദ്യം മുന്നിലെത്തിച്ചത്. ക്യാപ്റ്റന്‍ കാതലീന്‍ ഷാര്‍ക്കെയിലൂടെ ആദ്യ ക്വാര്‍ട്ടറില്‍ അമേരിക്ക ലീഡ് രണ്ടാക്കി.

രണ്ടാം ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കൂടി അലീസ പാര്‍ക്കര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടു. എട്ട് മിനിറ്റിന് ശേഷം ഒരു ഗോള്‍ കൂടി നേടി അമാന്‍ഡ അമേരിക്കയുടെ പ്രതീക്ഷ കൂട്ടി. എന്നാല്‍ 49-ാം മിനിറ്റില്‍ റാണി രാംപാലിലൂടെ നിര്‍ണായക ഗോള്‍ നേടി ഇന്ത്യ ഒളിംപിക്സ് ബര്‍ത്തുറപ്പിച്ചു.

Follow Us:
Download App:
  • android
  • ios