Asianet News MalayalamAsianet News Malayalam

മോട്ടോ ജിപി: മാര്‍ക് മാര്‍ക്വസ് വീണ്ടും ലോക ചാമ്പ്യന്‍

തായ് ഗ്രാന്‍പ്രീയിൽ നാടകീയ ജയത്തോടെയാണ് സ്‌പാനിഷ് റൈഡറുടെ കിരീടധാരണം

MotoGP 2019 Marc Marquez World Champion
Author
Bangkok, First Published Oct 7, 2019, 10:51 AM IST

ബാങ്കോംഗ്: മോട്ടോ ജിപിയിൽ റെപ്സോള്‍ ഹോണ്ടയുടെ മാര്‍ക് മാര്‍ക്വസ് വീണ്ടും ലോക ചാമ്പ്യന്‍. തായ് ഗ്രാന്‍പ്രീയിൽ നാടകീയ ജയത്തോടെയാണ് സ്‌പാനിഷ് റൈഡറുടെ കിരീടധാരണം. അവസാന കോര്‍ണറില്‍ യമഹയുടെ യുവ റൈഡര്‍ ഫാബിയോ ക്വാര്‍ട്ടറാറോയെ പിന്തള്ളിയാണ് മാര്‍ക്വസ് കിരീടം നേടിയത്. 

MotoGP 2019 Marc Marquez World Champion

സീസണില്‍ നാല് മത്സരം ബാക്കി നില്‍ക്കെയാണ് മാര്‍ക്വസ് കിരീടം ഉറപ്പിച്ചത്. കിരീടപ്പോരാട്ടത്തിൽ പ്രധാന എതിരാളിയായ ആന്ദ്രേയ ഡൊവിസിയോസോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും മാര്‍ക്വസിന് നേട്ടമായി. കഴിഞ്ഞ ഏഴ് സീസണിൽ മാര്‍ക്വസിന്‍റെ ആറാം കിരീടമാണിത്.

എട്ട് പ്രീമിയര്‍ ക്ലാസ് കിരീടം നേടിയ ജിയാകോമോ അഗോസ്റ്റിനിയും ഏഴ് കിരീടം നേടിയ വലന്‍റിനോ റോസിയും മാത്രമാണ് മാര്‍ക്വസിന് മുന്നിൽ. 26കാരനായ മാര്‍ക്വസ് രണ്ട് പേരെയും പിന്തള്ളുമെന്നാണ് വിലയിരുത്തൽ. മോട്ടോ ത്രീയിലും മോട്ടോ ടുവിലും മാര്‍ക്വസ് ഓരോ കിരീടം വീതം നേടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios