Asianet News MalayalamAsianet News Malayalam

ആഹാ ഇന്ത്യക്ക് അത്രമേൽ അന്തസ്സ്! നീരജ്ചോപ്രയുടെ ഒറ്റ ഏറിൽ എതിരാളികൾ നിഷ്പ്രഭം; ലുസെയ്ൻ ഡയമണ്ട് ലീഗിലും വിജയം

ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കിയത്

neeraj chopra wins javelin throw Lausanne diamond league asd
Author
First Published Jul 1, 2023, 3:53 AM IST

ലുസെയ്ൻ: ലുസെയ്ൻ ഡയമണ്ട് ലീഗിൽ ഇന്ത്യൻ താരം നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്. ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി. ജർമനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ കുതിപ്പ്. 87.03 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ രണ്ടാം സ്ഥാനവും 86.13 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നീരജ് ചോപ്രയ്ക്ക് ചരിത്ര നേട്ടം! ജാവലിംഗ് ത്രോ പുരുഷ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...


അതേസമയം ഇക്കഴിഞ്ഞ മാസം നീരജ് ചോപ്ര പുരുഷന്മാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തി ചരിത്രം സൃഷ്ടിച്ചിരിരുന്നു. ആദ്യമായ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തി എന്ന ചരിത്ര നേട്ടമാണ് ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് കൂടിയായ നീരജ് ചോപ്ര സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്തത്. ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് നീരജ് ജാവ്ലിൻ ത്രോ റാങ്കിംഗിൽ ഒന്നാം സ്ഥാനം സ്ഥാനം സ്വന്തമാക്കിയത്. 
2023 സീസണിലെ മികച്ച പ്രകടനാണ് നീരജിനെ ഒന്നാമതെത്തിച്ചത്. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് ഇവന്റില്‍ നീരജ് 88.63 എറിഞ്ഞ് ഒന്നാമതെത്തിയിരുന്നു. ഒന്നാം സ്ഥാനത്തുള്ള നീരജിന് 1455 പോയിന്റാണുള്ളത്. ജര്‍മനിയുടെ പീറ്റേഴ്‌സിന് 1433 പോയിന്റാണുള്ളത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെഷ് (1416), ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (1385) എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍. പാകിസ്ഥാന്റെ അര്‍ഷദ് നദീം അഞ്ചാമതുണ്ട്. 1306 പോയിന്റാണ് അര്‍ഷദിന്. 2021 ടോക്യോ ഒളിംപിക്‌സിൽ നീരജ് സ്വർണം നേടി ഇന്ത്യയുടെ അഭിമാനം ഉയർത്തിയിരുന്നു. ചരിത്രത്തിലാധ്യമായാണ് അന്ന് ഇന്ത്യക്ക് അത്‌ലറ്റിക്‌സിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണം സ്വന്തമായത്.
 

Latest Videos
Follow Us:
Download App:
  • android
  • ios