Asianet News MalayalamAsianet News Malayalam

തുറന്നടിച്ച് കെ മുരളീധരനും: 'തോൽവിക്ക് കാരണം തമ്മിലടി, ഇത് മാണിയുടെ ആത്മാവിനേറ്റ മുറിവ്'

ഇപ്പോഴത്തെ വിജയത്തിൽ ഇടതുപക്ഷം ആഹ്ളാദിക്കേണ്ടെന്ന് പറഞ്ഞ കെ മുരളീധരൻ, ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അവകാശപ്പെട്ടു.

k muraleedharan lashes out at kerala congress for pala failure
Author
Kozhikode, First Published Sep 27, 2019, 2:53 PM IST

കോഴിക്കോട്: കേരള കോൺഗ്രസിലെ തമ്മിലടിയാണ് പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് തുറന്നടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രണ്ട് വിഭാഗങ്ങൾക്കും പരാജയത്തിന് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ മുരളീധരൻ കോൺഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചുവെന്നും അവകാശപ്പെട്ടു. കോൺഗ്രസ് മികച്ച രീതിയിൽ പ്രവർത്തിച്ചുവെങ്കിലും കേരള കോൺഗ്രസിലെ തമ്മിലടി ജനങ്ങളുടെ മനസ് മടുപ്പിച്ചുവെന്നാണ് മുരളീധരൻ ആരോപിക്കുന്നത്. 

ഇത്രയും വർഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച മാണി സാറിന്‍റെ ആത്മാവിനേറ്റ മുറിവാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞ മുരളീധരൻ, ജനങ്ങൾ പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്നുണ്ടെന്ന് ഓർക്കണമെന്നും, കേരള കോൺഗ്രസുകാർ പരസ്പരം യോജിച്ച് മുന്നോട്ട് നീങ്ങണമെന്നും ഉപദേശിച്ചു. യുഡിഎഫ് നി‍ർദ്ദേശങ്ങൾ പാലിക്കാൻ കഴിയാത്തവരെ മുന്നണിയിൽ നിന്ന് മാറ്റുകയേ നിർവാഹമുള്ളൂവെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

തമ്മിലടി തുടർന്നാൽ കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞ കെ മുരളീധരൻ അടിയന്തരമായി ഇരുകൂട്ടരും ഒന്നിച്ച് മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു. 

എന്നാൽ വിജയത്തിൽ ഇടത് പക്ഷം മതിമറന്ന് ആഹ്ലാദിക്കേണ്ടെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. ഒരു മാസത്തേക്ക് മാത്രമേ എൽഡിഎഫിന്‍റെ ആഹ്ലാദത്തിന് ആയുസുള്ളൂ എന്ന് കൂടി മുരളീധരൻ കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios