Asianet News MalayalamAsianet News Malayalam

ജോസ് കെ മാണി വിഭാഗം ഉടന്‍ ഇല്ലാതാകും; നേതാക്കള്‍ ജനപക്ഷത്തിലേക്ക് വരുമെന്നും പി സി ജോര്‍ജ്

ജോസ് വിഭാഗത്തിലെ പലരും  ജനപക്ഷത്തിലേക്ക് വരും. ഇതിനുള്ള അണിയറ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
 

pc george says kerala congress jose k mani group will vanish soon
Author
Thiruvananthapuram, First Published Sep 18, 2019, 11:51 AM IST

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം  പാലാ ഉപതെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് ജനപക്ഷം നേതാവ് പിസി ജോർജ് അഭിപ്രായപ്പെട്ടു. ജോസ് വിഭാഗത്തിലെ പലരും  ജനപക്ഷത്തിലേക്ക് വരും. ഇതിനുള്ള അണിയറ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

പാലായിൽ മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണെന്നാണ് പി സി ജോര്‍ജ് പറയുന്നത്. യുഡിഫ് തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പിന്നിലാണ്. തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേമപ്രവർത്തനങ്ങൾ ചർച്ചയാവുന്നുണ്ട്. ഇത് പാലയിൽ എൻഡിഎക്ക് ഗുണം ചെയ്യും. കത്തോലിക്ക സഭയുടെ പിന്തുണ എൻഡിഎക്കാണ്.
പാലാ ബിഷപ് പുറത്തിറക്കിയ സർക്കുലർ എന്‍ഡിഎയുടെ വിജയം  എളുപ്പമാക്കും. സഭ ബിജെപിയോട് അടുക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios