Asianet News MalayalamAsianet News Malayalam

ഭീകരസംഘടനയിൽ ചേര്‍ന്ന 14 പേര്‍ക്ക് ബഹ്റൈനില്‍ ശിക്ഷ വിധിച്ചു

കഴിഞ്ഞ ഡിസംബറിവും ജനുവരിയിലുമായി നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ. ഇതിന് നേതൃത്വം നല്‍കിയ 26കാരന് ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം ദിനാര്‍ പിഴയും വിധിച്ചു. ഇയാളുടെ പൗരത്വവും റദ്ദാക്കും. 

14 imprisoned for joining terror cell
Author
Manama, First Published Dec 29, 2018, 10:54 AM IST

മനാമ: ഭീകരസംഘടനയിൽ ചേരുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്ത 14 പേര്‍ക്ക് ബഹ്റൈനില്‍ ശിക്ഷ വിധിച്ചു. സിത്റയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായവര്‍ക്കാണ് ശിക്ഷ വിധിച്ചത്. തീവ്ര സ്വഭാവമുള്ള സംഘടന രൂപീകരിച്ച 26 വയസുകാരന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. 

കഴിഞ്ഞ ഡിസംബറിവും ജനുവരിയിലുമായി നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ. ഇതിന് നേതൃത്വം നല്‍കിയ 26കാരന് ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം ദിനാര്‍ പിഴയും വിധിച്ചു. ഇയാളുടെ പൗരത്വവും റദ്ദാക്കും. ആക്രമണങ്ങളില്‍ പങ്കെടുത്ത മറ്റ് ഒന്‍പത് പേര്‍ക്ക് ഏഴ് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. പ്രതികളെ സഹായിച്ച നാല് പേര്‍ക്ക് മൂന്ന് വര്‍ഷം തടവാണ് വിധിച്ചത്. ഒരു ഭീകര സംഘടനയുടെ അനുബന്ധമായി മറ്റൊരു സംഘടന രൂപീകരിച്ചായിരുന്നു പ്രതികളുടെ പ്രവര്‍ത്തനം. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, കലാപമുണ്ടാക്കിയതിനും ബോംബ് കൈവശം വെച്ചതിനും അശ്ലീല വീഡിയോകള്‍ സൂക്ഷിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. സിത്റയിലെ പൊലീസ് സ്റ്റേഷനില്‍ പെട്രോള്‍ ബോംബെറിഞ്ഞാണ് സംഘം ആക്രമണം നടത്തിയത്. നിരവധി പൊലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.

Follow Us:
Download App:
  • android
  • ios