Asianet News MalayalamAsianet News Malayalam

ഒമാന്‍ വിനോദ സഞ്ചാര മേഖലയിൽ 44 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുന്ന രണ്ടു വർഷങ്ങളിലായി 6552 ഹോട്ടൽ മുറികളുടെ നിര്‍മ്മാണം പൂർത്തിയാകും. ഇവയിൽ നിന്നും 4586 തൊഴിലവസരങ്ങൾ ഉടൻ ഉണ്ടാകുമെന്നും, തുടർന്ന്  25,000 തൊഴിലവസരങ്ങൾ  ലഭ്യമാകുമെന്നും ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹ്റിസി മജ്‌ലിസ് ശൂറയിൽ പറഞ്ഞു. 

44 percentage omanization to be implemented in tourism sector
Author
Muscat, First Published Mar 2, 2019, 10:03 AM IST

മസ്കത്ത്: വിനോദസഞ്ചാര മേഖലയിൽ കാൽ ലക്ഷത്തോളം സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹ്റിസി അറിയിച്ചു. 2020ഓടെ കൂടി 44 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്നും മന്ത്രി ഒമാൻ മജ്‍ലിസ് ശൂറയിൽ വ്യക്തമാക്കി. ഇതിനായി  തൊഴിലധിഷ്ഠിത പരിശീലന പദ്ധതികൾ സർക്കാർ  ആരംഭിക്കും. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുന്ന രണ്ടു വർഷങ്ങളിലായി 6552 ഹോട്ടൽ മുറികളുടെ നിര്‍മ്മാണം പൂർത്തിയാകും. ഇവയിൽ നിന്നും 4586 തൊഴിലവസരങ്ങൾ ഉടൻ ഉണ്ടാകുമെന്നും, തുടർന്ന്  25,000 തൊഴിലവസരങ്ങൾ  ലഭ്യമാകുമെന്നും ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹ്റിസി മജ്‌ലിസ് ശൂറയിൽ പറഞ്ഞു. ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് സ്വദേശികൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനൊപ്പം തൊഴിലധിഷ്ഠിത പരിശീലന പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയിലെ സ്വദേശിവത്കരണ തോത് 42 ശതമാനം ആയിരുന്നു.   ഈ വര്‍ഷം അത് 43  ശതമാനവും അടുത്ത വര്‍ഷത്തോടെ 44 ശതമാനത്തിലേക്കും എത്തുമെന്നും മന്ത്രി പറഞ്ഞു. സ്വദേശികളോടൊപ്പം വിദേശികൾക്കും  ഈ മേഖലയിൽ  തൊഴിലവസരങ്ങൾ ലഭ്യമാകും. ഒമാന്റെ ടൂറിസം മേഖലയിൽ  2040 ഓടെ 19 ശത കോടി ഒമാനി റിയാലിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios