Asianet News MalayalamAsianet News Malayalam

ആറ് മാസം നിയമം തെറ്റിക്കാതെ വാഹനം ഓടിക്കാമോ? ആനുകൂല്യവുമായി അജ്മാന്‍ പൊലീസ്

യുഎഇയുടെ സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ലഭിച്ച എല്ലാ പിഴകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ആറ് മാസത്തേക്ക് ഒരു നിയമലംഘനവും നടത്താതിരിക്കുകയാണ് വേണ്ടത്. 

50 per cent discount on traffic fines for these UAE motorists Staff Report
Author
Ajman - United Arab Emirates, First Published Mar 6, 2019, 10:47 AM IST

അജ്മാന്‍: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് 50 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി അജ്മാന്‍ പൊലീസ് പ്രഖ്യാപിച്ചു. ആറ് മാസത്തേക്ക് പുതിയ നിയമ ലംഘനങ്ങള്‍ നടത്താതിരുന്നാല്‍ നേരത്തെയുള്ള പിഴയുടെ പകുതി ഒഴിവാക്കി നല്‍കുമെന്ന് അജ്മാന്‍ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്‍ദുല്ല അല്‍ നുഐമി അറിയിച്ചു.

യുഎഇയുടെ സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ലഭിച്ച എല്ലാ പിഴകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ആറ് മാസത്തേക്ക് ഒരു നിയമലംഘനവും നടത്താതിരിക്കുകയാണ് വേണ്ടത്. ജനുവരി ഒന്നു മുതല്‍ ജൂണ്‍ ഒന്നു വരെ നിയമലംഘനങ്ങള്‍ നടത്താതിരിക്കുന്നവര്‍ക്ക് ജൂലൈയില്‍ ആനുകൂല്യം നല്‍കും. 2019 അവസാനം വരെ ആനുകൂല്യം നിലവിലുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് അജ്മാന്‍ പൊലീസിന്റെയോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ മൊബൈല്‍ ആപ് വഴിയാണ് പിഴകള്‍ അടയ്ക്കേണ്ടത്.

Follow Us:
Download App:
  • android
  • ios