Asianet News MalayalamAsianet News Malayalam

ഏപ്രില്‍ ഒന്നുമുതല്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസ് കണ്ണൂര്‍-കുവൈത്ത് സര്‍വീസ്

ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് തുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ബഹ്റൈന്‍ വഴി പ്രാദേശിക സമയം 11.10ന് കുവൈത്തിലെത്തും.

air india express to begin service from kannur to kuwait
Author
Kuwait City, First Published Feb 15, 2019, 6:53 PM IST

കുവൈത്ത് സിറ്റി: ഏപ്രില്‍ ഒന്നു മുതല്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസ് കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് തുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ബഹ്റൈന്‍ വഴി പ്രാദേശിക സമയം 11.10ന് കുവൈത്തിലെത്തും. തിരിച്ച് ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് പ്രാദേശിക സമയം 12.10ന് കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകുന്നേരം 7.10ന് കണ്ണൂരിലെത്തും.

Follow Us:
Download App:
  • android
  • ios