Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് ഡിസ്‌കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍; സ്കൂള്‍ ക്യാമ്പയിന് ഉജ്വല സ്വീകരണം

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയ്ക്ക് വെള്ളിയാഴ്ച ഷാര്‍ജയില്‍ തുടക്കമാവും. ഡിസ്കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന് മുന്നോടിയായി നടന്ന പ്രചാരണ ക്യാമ്പയിന് ആവേശകരമായ സ്വീകരണം...

asianet news discover global education 2018 roadshow
Author
Sharjah - United Arab Emirates, First Published Nov 22, 2018, 12:31 AM IST

ഷാര്‍ജ: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന് മുന്നോടിയായുള്ള സ്കൂള്‍ ക്യാമ്പയിന് ഷാര്‍ജയില്‍ തുടക്കമായി. യുഎഇയിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ രണ്ടുദിവസം നീളുന്ന മേളയുടെ ഭാഗമാകും.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയ്ക്ക് വെള്ളിയാഴ്ച ഷാര്‍ജയില്‍ തുടക്കമാവും. ഡിസ്കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന് മുന്നോടിയായി നടന്ന പ്രചാരണ ക്യാമ്പയിന് ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍, ഇന്ത്യഇന്‍റര്‍ നാഷണല്‍, ഇന്ത്യന്‍സ്കൂള്‍ ഷാര്‍ജ എന്നിവിടങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പ്രിന്‍സിപ്പല്‍മാരായ നസ്റീന്‍ ബാനു, മഞ്ചു റെജി, പ്രമോദ് മഹാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികളോടെ റോഡ്ഷോയെ എതിരേറ്റു.

ലൈഫോളജിസ്റ്റ് പ്രവീണ്‍ പമേശ്വരന്‍, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് അനില്‍ അഡൂര്‍ എന്നിവര്‍ വിദ്യാഭ്യാസമേളയെ കുറിച്ച് വിശദീകരിച്ചു

വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ എട്ട് മണിവരെയും ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെയും ഷാര്‍ജ അല്‍താവൂണിലെ ചേമ്പര്‍ ഓഫ് കോമേഴ്സ് വിദ്യാഭ്യാസ മേളയ്ക്ക് വേദിയാകും. യുഎഇയിലെ 15 വിദേശ സര്‍വകലാശാലകള്‍ ഡിസ്കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍റെ ഭാഗമാകും. പ്ലസ്ടു കഴിഞ്ഞ് തിരഞ്ഞെടുക്കേണ്ട കോഴ്‌സുകൾ, ഉയർന്നു വരുന്ന ജോലി സാധ്യതകൾ, കോഴ്‌സുകളും കോളേജുകളും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചു പ്രശസ്‌ത കരിയർ വിദഗ്‌ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. പ്രവേശനം സൗജന്യമാണ്. 

Follow Us:
Download App:
  • android
  • ios