Asianet News MalayalamAsianet News Malayalam

ബിനീഷ് ബാസ്റ്റിന്‍റെ പ്രതിഷേധം സാമാന്യ മര്യാദക്ക് നിരക്കാത്തതെന്ന് ബാലചന്ദ്രമേനോന്‍

ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. ഇതൊക്കെ വീട്ടില്‍ കാണിക്കുകയാണെങ്കില്‍ കുഴപ്പമില്ല. 

Balachandra menon react on bineesh bastin issue
Author
Bahrain, First Published Nov 2, 2019, 8:50 PM IST

മനാമ: നടന്‍ ബിനീഷ് ബാസ്റ്റിയന്‍ പൊതുവേദിയില്‍ നടത്തിയ പ്രതിഷേധം അണ്‍ പാര്‍ലിമെന്‍ററിയാണെന്ന് ബാലചന്ദ്രമേനോന്‍. അഭിനയിക്കുന്ന ആ ചെറുപ്പക്കാരനെ എല്ലാവരുമറിയാന്‍ ഈ സംഭവം വഴിവെച്ചുവെന്നും അദ്ദഹം പറഞ്ഞു. ബഹ്‌റെനില്‍ സന്ദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ മാധ്യമ പ്രവര്‍ത്തകുമായുളള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു. 

ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. ഇതൊക്കെ വീട്ടില്‍ കാണിക്കുകയാണെങ്കില്‍ കുഴപ്പമില്ല. ശ്രോതാക്കളുടെ മുമ്പില്‍ ഇത് പാടുണ്ടോയെന്ന് അദ്ദഹം ചോദിച്ചു.  പരിപാടി കേള്‍ക്കാന്‍ വരുന്നവരോട് ബഹുമാനം വേണം. പൊതുവേദിയില്‍ കാണിക്കേണ്ട കാര്യമല്ലയിത്.

ആദ്യ കാലത്ത് മദ്രാസിലായിരിക്കുമ്പോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. ജാതകത്തില്‍ പട്ടിണി കിടക്കാന്‍ യോഗമുണ്ടെങ്കില്‍ അതങ്ങനെ സംഭവിക്കും. പക്ഷെ, പട്ടിണി തന്നെ തളര്‍ത്തിയിട്ടില്ല. അതേ സമയം, താന്‍ പട്ടിണി കിടന്നുവെന്ന് പറഞ്ഞ് സഹതാപം നേടാന്‍ നോക്കുന്നത് ശരിയല്ല. താന്‍ പട്ടിണി കിടക്കുന്നതിന് സിനിമയുമായി എന്ത് ബന്ധമാണുളളത്. ബിനീഷ് സെബാസ്റ്റ്യന്‍റെ ഇപ്പോഴത്തെ നാടകീയമായ സംഭവത്തിന്‍റെയും അദ്ദേഹം സംവിധായകനെ പുകഴ്ത്തി പറയുന്നതിന്‍റെയും രണ്ട് വീഡിയോകള്‍ കണ്ടു. 

ഇതൊക്കെ കണ്ടിട്ട് ഈ വിവാദങ്ങള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. നമ്മള്‍ ഇരുട്ടത്ത് പൂച്ചയെ തിരയുകയാണ്. ചില പ്രശ്‌നങ്ങള്‍ വേണമെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നു. ആരാണിതിന്‍റെ ബന്ധപ്പെട്ട കക്ഷി എന്ന് ഇപ്പോഴും ഉറപ്പില്ല. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തീര്‍ച്ചയായും ഒരു സംവിധായകനാണ്. മറ്റേയാള്‍ ആര്‍ട്ടിസ്റ്റാണെന്ന് പറയുന്നു. തനിക്ക് പരിചയമില്ല.

ഈ സംഗതികള്‍ക്ക് ഇത്രയും പ്രാധാന്യം കിട്ടിയത് 'മേനോന്‍' എന്ന പ്രയോഗത്തിലൂടെയാണ്. അത് വ്യാഖ്യാനിച്ചുണ്ടാക്കിയതാണ്. രണ്ട് മൂന്ന് തവണയാണ് താന്‍ മേനോനല്ല എന്ന് നടന്‍ ആവര്‍ത്തിക്കുന്നത്. എന്താണതിന്‍റെ പ്രാധാന്യം. ശ്രദ്ധ നേടാനുളള ശ്രമമായിട്ടാണ് തോന്നുന്നത്. വലിയ ആളുകളില്‍ നിന്ന് എത്ര പെട്ടെന്നാണ് പ്രതികരണമുണ്ടായത്. 

വാളയാറിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അപ്പോഴാണ് ഇത് കിട്ടിയത്. ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് പറയാമെന്ന് മാത്രമെയുളളു. എല്ലാ പ്രായോഗിക കാര്യങ്ങള്‍ക്കും ജാതി യാഥാര്‍ത്ഥ്യമാണ്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് പോലും ജാതി നോക്കിയാണ്.
മേനോന്‍ എന്ന് പേരിലുളളത് കൊണ്ട് തനിക്ക് സിനിമാ രംഗത്ത് പരിഗണന കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios