Asianet News MalayalamAsianet News Malayalam

ചിക്കിംഗ് യുഎഇയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറന്നു

ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്റാണ് ചിക്കിംഗ്. ദുബായിലെ നൈഫിലാണ് ഇരുപതാമത്തെ സ്റ്റോര്‍ തുറന്നത്. 

chicking started 20th store in uae
Author
Dubai - United Arab Emirates, First Published Nov 15, 2018, 12:34 AM IST

ദുബായ്: ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് യുഎഇയില്‍ ഇരുപതാമത്തെ സ്റ്റോര്‍ തുറന്നു. ദുബായിലെ നൈഫിലാണ് ഇരുപതാമത്തെ സ്റ്റോര്‍ തുറന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചിക്കിംഗ് കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എ.കെ.മന്‍സൂര്‍ പറഞ്ഞു. 

ആഫ്രിക്കന്‍ മാര്‍ക്കറ്റിലേക്ക് ചിക്കിംഗ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ മധ്യആഫ്രിക്കയിലെ സാംബിയ റിപബ്ലിക്കില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനുള്ള ഫ്രാഞ്ചൈസി കരാര്‍ ലെമണ്‍ ഗ്രാസ് കാറ്ററേഴ്‌സ് ലിമിറ്റഡുമായി ചിക്കിംഗ് ഒപ്പുവെച്ചു. ഇതോടെ 21 രാജ്യങ്ങളില്‍ ചിക്കിംഗ് സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങി.
 

Follow Us:
Download App:
  • android
  • ios