Asianet News MalayalamAsianet News Malayalam

'എന്റെ കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികള്‍; മലയാളികള്‍ യുഎഇയെ ഇത്രയേറെ ഇഷ്ടപ്പെടുന്നത്...'

കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ശൈഖ് മുഹമ്മദ് പങ്കുവെച്ചത്. ഊഷ്മളമായ സ്വീകരണമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കൊട്ടാരത്തിൽ ലഭിച്ചതെന്നും കേരളം സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

chief minister pinarayi vijayan welcomes sheikh mohammed bin rashid to kerala
Author
Dubai - United Arab Emirates, First Published Feb 16, 2019, 11:41 AM IST

ദുബായ്: 'യുഎഇയിൽ എൺപത് ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തിൽ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികൾ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്'? മുഖ്യമന്ത്രി പിണറായി വിജയനോടായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചോദ്യം. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

ശൈഖ് മുഹമ്മദിന്റെ ചോദ്യം ആഹ്ലാദമുളവാക്കുന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മലയാളികൾ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന ഉത്തരമാണ് ശൈഖ് മുഹമ്മദിന് മുഖ്യമന്ത്രി നൽകിയത്. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ശൈഖ് മുഹമ്മദ് പങ്കുവെച്ചത്. ഊഷ്മളമായ സ്വീകരണമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കൊട്ടാരത്തിൽ ലഭിച്ചതെന്നും കേരളം സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ എന്തെല്ലാം കാഴ്ചകളാണ് കാണാനുള്ളതെന്ന് അദ്ദേഹം ആരാഞ്ഞു. സെപ്റ്റംബർ മാസം കേരളം സന്ദർശിക്കാൻ നല്ല സമയമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുബായ് മർമൂം പാലസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ക്ഷണം സ്വീകരിച്ചതായും ഈ വര്‍ഷം തന്നെ അദ്ദേഹത്തിന് ആതിഥ്യമരുളാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദുബായില്‍ പിന്നീട് നടന്ന പൊതുസമ്മേളനത്തില്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി അറിയിച്ചു.  യുഎഇയിലെ ഇന്ത്യൻ അംബാഡർ നവദീപ് സിംഗ് സൂരി, യുഎഇ മന്ത്രി റീം അൽ ഹാഷിമി, ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios