Asianet News MalayalamAsianet News Malayalam

ഖത്തറില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് ചൈന സതേണ്‍ എയര്‍ലൈന്‍സ്

ചൈ​ന​യി​ലെ ബെ​യ്ജി​ങ്, ഷാ​ങ്ഹാ​യ്, ഗ്വാ​ങ്ചു, ഹാ​ങ്ചു ഉ​ൾ​പ്പെ​ടെ ഏ​ഴ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ർ​വി​സി​നു പു​റ​മെ​യാ​ണ് ​സ​തേ​ൺ എ​യ​ർ​ലൈ​ൻ​സു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം.

China Southern Airlines started service from doha
Author
First Published Apr 24, 2024, 5:37 PM IST

ദോഹ: ദോഹയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് ചൈന സതേണ്‍ എയര്‍ലൈന്‍സ്. ദോഹ-ഗ്വാങ്ചു നഗരങ്ങളിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകള്‍ എന്ന നിലയിലാണ് തിങ്കളാഴ്ച മുചല്‍ ചൈ സതേണ്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചൈന സതേണ്‍ എയര്‍ലൈന്‍സും ഖത്തര്‍ എയര്‍വേസും കോഡ് ഷെയര്‍ കരാര്‍ പ്രഖ്യാപിച്ചത്.

ചൈ​ന​യി​ലെ ബെ​യ്ജി​ങ്, ഷാ​ങ്ഹാ​യ്, ഗ്വാ​ങ്ചു, ഹാ​ങ്ചു ഉ​ൾ​പ്പെ​ടെ ഏ​ഴ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ർ​വി​സി​നു പു​റ​മെ​യാ​ണ് ​സ​തേ​ൺ എ​യ​ർ​ലൈ​ൻ​സു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം. ഏ​റെ സ​ഞ്ചാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊന്ന് എന്ന നി​ല​യി​ലാ​ണ് പ്ര​ധാ​ന ചൈ​നീ​സ് എ​യ​ർ​ലൈ​ൻ​സു​മാ​യു​ള്ള പങ്കാളിത്തമെന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് സീ​നി​യ​ർ ഫി​നാ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റ് സു​ജാ​ത സു​രി പ​റ​ഞ്ഞു.

Read Also - സൗജന്യ വിസ, താമസവും ലോക്കൽ ട്രാൻസ്പോർട്ടേഷനും കമ്പനി വക; പത്താം ക്ലാസ് പാസായവർക്ക് യുഎഇയിൽ തൊഴിലവസരം

ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; 'സൂപ്പർ സീറ്റ് സെയിൽ തുടങ്ങി' ബജറ്റ് എയർലൈൻ

ഷാർജ: ഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ, വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫർ ആരംഭിച്ചു. സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കുമെന്നാണ് എയർ അറേബ്യ അറിയിച്ചിരിക്കുന്നത്. കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്ന് യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഈ ഓഫറിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് 5,677 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഏപ്രിൽ 22 മുതൽ മേയ് അഞ്ച് വരെ ഇപ്പോഴത്തെ ഓഫർ പ്രയോജനപ്പെടുത്തി ടിക്കറ്റുകളെടുക്കാം. 2024 ഒക്ടോബർ 27 മുതൽ അടുത്ത വർഷം മാർച്ച് 29 വരെയുള്ള കാലയളവിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാൻ സാധിക്കുക. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസ‌ൽഖൈമ വിമാനത്താവളങ്ങളിലേക്കുള്ള യാത്രകളും 5,677 രൂപ മുതലുള്ള ഓഫർ ടിക്കറ്റിൽ ഉൾപ്പെടുന്നുണ്ട്. 

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾക്ക് പുറമെ മുംബൈ, ഡൽഹി, അഹ്മദാബാദ്, ജയ്പൂർ, നാഗ്പൂർ, കൊൽക്കത്ത, ഗോവ, ബംഗളുരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കും 5677 രൂപ മുതലാണ് നിരക്ക്. ഏകദേശം 200 സെക്ടറുകളിലേക്കാണ് എയർ അറേബ്യ സർവീസ് നടത്തുന്നത്. വ്യോമ ഗതാഗത മേഖലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് എയർ അറേബ്യ.

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios