Asianet News MalayalamAsianet News Malayalam

എയർകേരള നടപ്പിലാക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

എയർകേരള നടപ്പിലാക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരളസഭയിലെ തീരുമാനങ്ങള്‍ കടലാസിലൊതുങ്ങിയെന്ന പ്രതിപക്ഷ ആരോപണം നാടു നന്നാവുന്നുവെന്ന തോന്നല്‍കൊണ്ടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Cm pinarayi vijayan on air kerala
Author
Dubai - United Arab Emirates, First Published Feb 17, 2019, 1:17 AM IST

ദുബായ്: എയർകേരള നടപ്പിലാക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരളസഭയിലെ തീരുമാനങ്ങള്‍ കടലാസിലൊതുങ്ങിയെന്ന പ്രതിപക്ഷ ആരോപണം നാടു നന്നാവുന്നുവെന്ന തോന്നല്‍കൊണ്ടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം രണ്ടു ദിവസത്തെ ലോക കേരളസഭ പശ്ചിമേഷ്യന്‍ മേഖല സമ്മേളനം ദുബായില്‍ അവസാനിച്ചു.

യാത്രാക്ലേശം നേരിടുന്ന ഗള്‍ഫ് പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് എയര്‍കേരള. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉപേക്ഷിച്ച പദ്ധതി നടപ്പിലാക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് ലോകകേരള സഭാസമ്മേളനത്തില്‍ പ്രതിനിധികളുടെ ചര്‍ച്ചകള്‍ക്ക് മറുപടി പറയവെ മുഖ്യമന്ത്രി അറിയിച്ചു. പൊതു-സ്വകാര്യ ഉടമസ്ഥതയിൽ എയര്‍കേരള യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നത്.

പ്രവാസികളുടെ സഹായത്തോടെ എൻആർഐ. കൺസ്ട്രക്‌ഷൻ കമ്പനി രൂപവത്കരണവും പരിഗണനയിലുണ്ട്. വൃദ്ധസദനങ്ങൾ, പാർപ്പിട പദ്ധതികൾ, റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള പദ്ധതികളെല്ലാം ഈ കമ്പനിക്ക് ഏറ്റെടുത്തു നടത്താനാവുമെന്നും -മുഖ്യമന്ത്രി പറഞ്ഞു. സഭയുടെ ഏഴ് ഉപസമിതികളുടെ നിര്‍ദേശങ്ങളില്‍ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.  ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള 450 പ്രവാസി പ്രതിനിധികള്‍ ദുബായി ഇത്തിസലാത്ത് അക്കാദമിയില്‍ നടന്ന ലോകകേരള സഭാ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios