Asianet News MalayalamAsianet News Malayalam

ദുബായില്‍ നിന്ന് അബുദാബിയിലേക്ക് 12 മിനിറ്റ് മാത്രം; ഹൈപ്പര്‍ ലൂപ്പ് നിര്‍മ്മാണം അടുത്തവര്‍ഷം മുതല്‍

യുഎഇ തലസ്ഥാനമായ അബുദാബിയിൽനിന്നു ദുബായിലെ എക്സ്‍പോ വേദിക്ക് സമീപം വരെയാണ് ഹൈപ്പര്‍ ലൂപ്പ് നിര്‍മ്മിക്കുന്നത്. ഏപ്രിലിൽ ഇതിനുള്ള ധാരണാപത്രം ഒപ്പിവെച്ചിരുന്നു. പാതയുടെ അന്തിമ രൂപരേഖയായിട്ടില്ല.  പാർപ്പിടമേഖലയായ അൽ ഗദീറിന് സമീപത്തു കൂടിയായിരിക്കുമെന്ന് ഹൈപ്പർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജീസ് ചെയർമാൻ ബിബോപ് ഗ്രെസ്റ്റ പറഞ്ഞു.

dubai- AbuDhabi hyper loop in next year
Author
Abu Dhabi - United Arab Emirates, First Published Oct 25, 2018, 4:35 PM IST

അബുദാബി: മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചാര സൗകര്യമൊരുക്കുന്നു അബുദാബി-ദുബായ് ഹൈപ്പര്‍ ലൂപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കും. മണിക്കൂറിൽ 1200 കിലോമീറ്റർ വരെ വേഗത്തിൽ യാത്രചെയ്യാൻ കഴിയുന്ന ഹൈപ്പർലൂപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ 12 മിനിറ്റ് കൊണ്ട് അബുദാബിയിൽ നിന്നു ദുബായിലെത്താന്‍ കഴിയും. അല്‍ഐനിനും അബുദാബിക്കുമിടയിലും ഹൈപ്പര്‍ ലൂപ്പിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.

യുഎഇ തലസ്ഥാനമായ അബുദാബിയിൽനിന്നു ദുബായിലെ എക്സ്‍പോ വേദിക്ക് സമീപം വരെയാണ് ഹൈപ്പര്‍ ലൂപ്പ് നിര്‍മ്മിക്കുന്നത്. ഏപ്രിലിൽ ഇതിനുള്ള ധാരണാപത്രം ഒപ്പിവെച്ചിരുന്നു. പാതയുടെ അന്തിമ രൂപരേഖയായിട്ടില്ല.  പാർപ്പിടമേഖലയായ അൽ ഗദീറിന് സമീപത്തു കൂടിയായിരിക്കുമെന്ന് ഹൈപ്പർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജീസ് ചെയർമാൻ ബിബോപ് ഗ്രെസ്റ്റ പറഞ്ഞു. എഞ്ചിനീയറിങ് ഡിസൈന്‍ സ്ഥാപനമായ ദാര്‍ അല്‍ ഹന്ദസയെ ഹൈപ്പര്‍ലൂപ്പ് നിയമിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഇന്നവേഷന്‍ കേന്ദ്രവും ഉടന്‍ ആരംഭിക്കും. വായുരഹിതമായ കുഴലിൽ പ്രത്യേക മോട്ടോർ ഉപയോഗിച്ച് കാന്തികശക്തി ഉപയോഗിച്ച് ക്യാബിനെ അതിവേഗത്തിൽ മുന്നോട്ടു ചലിപ്പിക്കുന്ന സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. ലോകത്ത് ഗതാഗത രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് കരുതുന്ന സാങ്കേതികവിദ്യയാണിത്.

Follow Us:
Download App:
  • android
  • ios