Asianet News MalayalamAsianet News Malayalam

തൊഴിൽ നിയമം ലംഘിച്ചു; ഒമാനിൽ 14 പ്രവാസികൾ അറസ്റ്റിൽ

ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ്, മഹ്‌ദ സ്‌പെഷ്യൽ ടാസ്‌ക് പൊലീസ് യൂണിറ്റിൻറെ സഹകരണത്തോട് കൂടി നടത്തിയ തെരച്ചിലിലാണ് അറസ്റ്റ് നടന്നത്.

fourteen expats arrested in oman for labour law violation
Author
First Published May 1, 2024, 6:00 PM IST

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച പതിനാല് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുറൈമി വിലായത്തിലെ രണ്ട് ഫാമുകളിൽ നിന്നുമാണ് പതിനാല് പ്രവാസികൾ പിടിയിലായത്. ഏഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളാണ് അറസ്റ്റിലായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ്, മഹ്‌ദ സ്‌പെഷ്യൽ ടാസ്‌ക് പൊലീസ് യൂണിറ്റിൻറെ സഹകരണത്തോട് കൂടി നടത്തിയ തെരച്ചിലിലാണ് അറസ്റ്റ് നടന്നത്. വിദേശികളുടെ തൊഴിൽ, താമസ കുടിയേറ്റ നിയമങ്ങൾ ലംഘിച്ചു എന്നതാണ് ഇവക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. പിടിയിലായ പതിനാലുപേർക്കുമെതിരെയുള്ള നിയമ നടപടികൾ സ്വീകരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിട്ടുള്ള പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read Also - റോഡരികിലൂടെ നടന്നപ്പോൾ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറുപ്പിച്ചു; കൗമാരക്കാരന്‍റ അശ്രദ്ധ പ്രവാസിയുടെ ജീവനെടുത്തു

വീടുകളില്‍ മോഷണം; ഒമാനിൽ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

മസ്കറ്റ്: ഒമാനില്‍ മുപ്പതിലേറെ വീടുകളില്‍ മോഷണം നടത്തിയ സംഭവത്തില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍. തെക്കന്‍ ബാത്തിന, മസ്കത്ത് ഗവര്‍ണറേറ്റുകളിലെ വീടുകളില്‍ നിന്ന് മോഷണം നടത്തിയതിനാണ് ഏഴ് ഏഷ്യന്‍ പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വീടുകള്‍ നോക്കിവെച്ച് രാത്രിയില്‍ ഇവിടെയെത്തി ആഭരണങ്ങളും വിലയേറിയ വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു. പ്രതികളുടെ രീതികള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇവരെ പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios