Asianet News MalayalamAsianet News Malayalam

സൗദിയെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ നജ്റാന് സമീപത്തെ ആയുധ സംഭരണകേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതി അനുകൂല ടെലിവിഷന്‍ ചാനല്‍ അവകാശപ്പെട്ടു. പുണ്യനഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി സൗദി സായുധ സേന തിങ്കളാഴ്ച അറിയിച്ചിരുന്നു. 

Houthis drone attacks on Saudi Arabia
Author
Riyadh Saudi Arabia, First Published May 22, 2019, 4:08 PM IST

റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതര്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി അറബ് സഖ്യസേന വക്താവ് വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് അധികൃതര്‍ ആരോപിച്ചു. 

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ നജ്റാന് സമീപത്തെ ആയുധ സംഭരണകേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതി അനുകൂല ടെലിവിഷന്‍ ചാനല്‍ അവകാശപ്പെട്ടു. പുണ്യനഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി സൗദി സായുധ സേന തിങ്കളാഴ്ച അറിയിച്ചിരുന്നു. പശ്ചിമേഷ്യയിലെ 300ഓളം സ്ഥലങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് ഞായറാഴ്ച ഹൂതി വിമതര്‍ അറിയിച്ചത്. സൗദിയില്‍ കഴിഞ്ഞയാഴ്ച എണ്ണ പമ്പിങ് കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണങ്ങളും ഹൂതി വിമതര്‍ നടത്തിയാണെന്നാണ് ആരോപണം.

സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷയ്ക്കും അന്താരാഷ്ട്ര സുരക്ഷക്കും ഭീഷണിയാണെന്നും അറബ് സഖ്യസേന വക്താവ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios