Asianet News MalayalamAsianet News Malayalam

ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കിയത് സൗദി കിരീടാവകാശിയുടെ സഹായി ഉള്‍പ്പെടെ മൂന്ന് പേരെന്ന് റിപ്പോര്‍ട്ട്

കൊലപാതകത്തിന് ശേഷം ജമാൽ ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കിയെന്ന അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണം നൽകുകയാണ് തുർക്കി പത്രമായ സബാഹ്. മൃതദേഹം അഞ്ച് സ്യൂട്ട് കെയ്സുകളിലാക്കി സൗദി കോൺസുൽ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പത്രം പറയുന്നത്.

Khashoggi Strangled, Cut Into Pieces On Entering Consulate
Author
Ankara, First Published Nov 5, 2018, 7:58 AM IST

അങ്കാറ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി സൗദി കോൺസുലർ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്ന് തുർക്കി പത്രത്തിന്റെ വെളിപ്പെടുത്തൽ. 15 അംഗ കൊലയാളി സംഘത്തിൽ മൂന്ന് പേർക്കായിരുന്നു മൃതദേഹം മാറ്റാനുള്ള ചുമതലയെന്നും തുർക്കി ഔദ്യോഗിക പത്രം റിപ്പോർട്ട് ചെയ്തു.

കൊലപാതകത്തിന് ശേഷം ജമാൽ ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കിയെന്ന അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണം നൽകുകയാണ് തുർക്കി പത്രമായ സബാഹ്. മൃതദേഹം അഞ്ച് സ്യൂട്ട് കെയ്സുകളിലാക്കി സൗദി കോൺസുൽ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പത്രം പറയുന്നത്. 15അംഗ കൊലയാളി സംഘത്തിലെ മഹെർ മുതർബ്, സലാ തുബൈഗി, താർ അൽ ഹർബി എന്നിവ‍രാണ് ഈ കൃത്യം നിർവ്വഹിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സഹായി ആണ് മുത്തർബ്. മറ്റുരണ്ടുപേരിൽ ഒരാൾ സൗദിയുടെ ഫോറൻസിക് തലവനും മറ്റൊരാൾ സൗദി ആർമിയിലെ കേണലുമാണെന്നും റിപ്പോർട്ടിലുണ്ട്. 

കൊലപാതകം നടന്ന ഒക്ടോബർ രണ്ടിന് സൗദി കോൺസുൽ ജനറലിന്റെ വീടിന് 200 മീറ്റർ മാത്രം അകലെ നിരവധി വാഹാങ്ങളുടെ അകമ്പടിയിൽ മൂന്നുപേർ എത്തിയ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. രണ്ടുമണിക്കൂർ ശേഷം മുർത്തബ്, കോൺസുൽ ജനഖലിന്റെ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.  സൗദി ഭരണകൂടത്തിന്റെ അറിവോടെയാണ് കൊലപാതം എന്ന് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ  പ്രസ്ഥാവിച്ചതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തു വന്നത് എന്നതും ശ്രദ്ധേയമാണ്.

Follow Us:
Download App:
  • android
  • ios