Asianet News MalayalamAsianet News Malayalam

കുവൈത്തിൽ നിരീക്ഷണത്തിനായി രഹസ്യക്യാമറകൾ സ്ഥാപിച്ചെന്നത് വ്യാജ പ്രചാരണം

കുവൈത്തിലെ റോഡുകളിലെ നിരീക്ഷണ ക്യാമറകളും പോയിന്റ് ടു പോയിന്റ് ഐക്യാമറകളും കൂടാതെ ട്രാഫിക് പൊലീസിന്റെ പട്രോൾ വാഹനങ്ങളിലുമാണ് നിലവിൽ നിരീക്ഷണ സംവിധാനമുള്ളത്. നിയമലംഘനം കണ്ടെത്തുന്നതിനും ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരം സംവിധാനങ്ങൾ

kuwait government says no secret cameras in road
Author
Kuwait City, First Published Jan 29, 2019, 12:40 AM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനനിരീക്ഷണത്തിനായി രഹസ്യക്യാമറകൾ സ്ഥാപിച്ചെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്നു സർക്കാർ. രാജ്യത്തെവിടെയും രഹസ്യക്ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കുവൈത്തിലെ റോഡുകളിലെ നിരീക്ഷണ ക്യാമറകളും പോയിന്റ് ടു പോയിന്റ് ഐക്യാമറകളും കൂടാതെ ട്രാഫിക് പൊലീസിന്റെ പട്രോൾ വാഹനങ്ങളിലുമാണ് നിലവിൽ നിരീക്ഷണ സംവിധാനമുള്ളത്. നിയമലംഘനം കണ്ടെത്തുന്നതിനും ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരം സംവിധാനങ്ങൾ.

ഇതിനപ്പുറം ആളുകളുടെ സ്വകാര്യതയിൽ ഇടപെടാൻ ഉദ്ദേശ്യമില്ലെന്നും ഒളിപ്പിച്ച നിലയിൽ എവിടെയും കാമറ സ്ഥാപിച്ചിട്ടില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. അതിനിടെ ഗുരുതര ഗതാഗത നിയമലംഘനങ്ങൾക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മത്സരയോട്ടം, വ്യാജ ടാക്സി സർവീസ് എന്നിവക്കെതിരെ കടുത്ത നടപടി ഉണ്ടാകും. ലൈസൻസില്ലാതെ വാഹമോടിച്ചാൽ വാഹനം കണ്ടുകെട്ടുന്നതോടൊപ്പം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്യും. നമ്പർ പ്ലേറ്റില്ലാതിരിക്കൽ, എതിർനിരയിൽ വാഹനമോടിക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ, ഇൻഷുറൻസ് ഇല്ലാതിരിക്കൽ, വാഹന രജിസ്ട്രേഷൻ രേഖകൾ ഇല്ലാതിരിക്കൽ, അമിതമായി പുകയും ശബ്ദവും പുറപ്പെടുവിക്കൽ, കാഴ്ചമറച്ച ചില്ലുകൾ, ഗതാഗതം തടസ്സപ്പെടുത്തൽ, വേഗപരിധി ലംഘിക്കൽ എന്നിവക്കും വാഹനം പിടിച്ചെടുക്കുമെന്നു അധികൃതർ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios