Asianet News MalayalamAsianet News Malayalam

രാജ്യം വിട്ട് പോകാനാകില്ല; രണ്ട് മാസത്തിനിടെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് പ്രവാസികളടക്കം 16,000 പേര്‍ക്ക്

ഇക്കാലയളവില്‍ 8,033 പേര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍വലിക്കുകയും ചെയ്തു.

kuwait imposed travel ban to 16000 people in two months
Author
First Published Apr 20, 2024, 1:57 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടു മാസത്തിനിടെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് 16,000 പേര്‍ക്ക്. ഇതില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടും. രാജ്യത്തെ നീതിന്യായ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

അതേസമയം ഇക്കാലയളവില്‍ 8,033 പേര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍വലിക്കുകയും ചെയ്തു. ജനുവരിയില്‍ 6,642 പേര്‍ക്കും ഫെബ്രുവരിയില്‍ 9,006 പേര്‍ക്കുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ജനുവരിയില്‍ 6,642 യാത്രാവിലക്കുകള്‍ പിന്‍വലിക്കുകയും ഫെബ്രുവരിയില്‍ 3,811 യാത്രാവിലക്കുകള്‍ പിന്‍വലിക്കുകയും ചെയ്തതായാണ് കണക്കുകള്‍. ചെക്ക് മടങ്ങുക, വാടക, ജലവൈദ്യുതി ബിൽ കുടിശ്ശിക, കുടുംബ പ്രശ്നം സംബന്ധിച്ച് നൽകിയ കേസുകൾ തുടങ്ങിയ കേസുകളാണ് യാത്രാ വിലക്കിലേക്ക് നയിച്ചത്.

Read Also - യാത്രക്കാരി എത്തിയിട്ടും പാസ്പോർട്ട് എത്തിയില്ല, ട്വീറ്റ് തുണയായി; എംബസി ഇടപെട്ടു, ഔട്ട് പാസിൽ നാട്ടിലേക്ക്

ദുബൈയിൽ 2 ദിവസത്തിനിടെ റദ്ദാക്കിയത് 1244 വിമാന സർവീസുകൾ

ദുബൈ: കനത്ത മഴയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതോടെ രണ്ട് ദിവസത്തിനിടെ 1244 വിമാന സർവീസുകള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ദുബൈ വിമാനത്താവള അധികൃതർ. വിമാനത്താവള വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുഎഇയിൽ പെയ്തത്. റോഡുകളിൽ വെള്ളക്കെട്ട് നീക്കാൻ ശ്രമം തുടരുകയാണ്. നാശനഷ്ടങ്ങൾ വളരെ വലുതാണ്. വെള്ളത്തിൽ മുങ്ങി നശിച്ച കാറുകൾ രാജ്യത്തെമ്പാടും ഉണ്ട്. വെള്ളം കയറിയ കടകളും നിരവധിയാണ്. അതേസമയം ദുബൈ മെട്രോയുടെ കൂടുതൽ സ്റ്റേഷനുകൾ സാധാരണ നിലയിലായി. മഴയ്ക്കായി ക്ലൌഡ് സീഡിങ് നടത്തിയിട്ടില്ലെന്നാണ് യുഎഇ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയത്. മഴമേഘങ്ങൾക്കായി ക്ലൌഡ് സീഡിങ്ങനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ മഴയ്ക്ക് കാരണം ക്ലൌഡ് സീഡിങ് അല്ല എന്നാണ് വിശദീകരണം. 

ദുരിതത്തിൽ നിന്നു കരകയറാൻ സമ്പൂർണ പിന്തുണയാണ് യുഎഇ ഉറപ്പ് നൽകുന്നത്. പൗരൻ എന്നോ പ്രവാസി എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്ന് പ്രസിഡന്റ് ഷെയഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പ്രതിസന്ധികൾ സമൂഹത്തിന്റെയും ജനങ്ങളുടെയും യഥാർത്ഥ കരുത്ത് വെളിവാക്കുന്നു എന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ പറഞ്ഞു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios